പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അഭയകേസ്: ഒരാളെ കസ്റ്റഡിയിലെടുത്തു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഭയകേസ്: ഒരാളെ കസ്റ്റഡിയിലെടുത്തു
അഭയക്കേസുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ സി. ബി. ഐ കസ്റ്റഡിയില്‍ എടുത്തു. കൊലപാതകം നടക്കുന്ന സമയത്ത്‌ പയസ്‌ടെന്ത്‌ കോണ്‍വെന്‍റിന്‌ സമീപം താമസിച്ചിരുന്ന നാല്‌ യുവാക്കളില്‍ ഒരാളെയാണ്‌ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്‌.

ഡി.വൈ.എസ്.പി നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘത്തെ സഹായിക്കുന്നതിനായി സി.ബി.ഐ ഡി.ഐ.ജി കെ. കന്ദസ്വാമി കോട്ടയത്ത് എത്തിയിട്ടുണ്ട്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി അഗര്‍വാളിന്‍റെ നേതൃത്വത്തിലുള്ള സംഘം കോണ്‍വെന്‍റിന്‌ സമീപം താമസിച്ചിരുന്ന യുവാക്കളെ ചോദ്യം ചെയ്തിരുന്നു.

ഇതിലുള്ള ഒരു യുവാവിനെയാണ് സി.ബി.ഐ സംഘം ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പുതിയ സംഘം അന്വേഷണ ചുമതല ഏറ്റെടുത്തപ്പോള്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചതായും സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

രണ്ടു ദിവസത്തിനുള്ളില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.ബി.ഐ. കഴിഞ്ഞ ദിവസം അന്വേഷണ സംഘം പയസ് ടെന്ത് കോണ്‍‌വെന്‍റിലെത്തി പരിശോധന നടത്തിയിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കായികക്ഷമതാപദ്ധതിക്ക് തുടക്കമായി
കേരള സര്‍വ്വകലാശാലാ വാര്‍ത്തകള്‍
സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കും - മുരളീധരന്‍
വിമാനം തകര്‍ന്ന് മലയാളി മരിച്ചു
ഓംബുഡ്സ്മാന്‍ ബ്രഹ്മപുരം പ്ലാന്‍റ് സന്ദര്‍ശിച്ചു
അസ്ന കേസ്: മുഴുവന്‍ പ്രതികളും കുറ്റക്കാര്‍