ദുബായില്‍ നിന്നും ഇറാഖിലേക്ക് പോയ കാര്‍ഗോ വിമാനം തകര്‍ന്ന് മലയാളി മരിച്ചു. തിരുവനന്തപുരം മണക്കാട് കൊഞ്ചിറവിള സ്വദേശി ജയചന്ദ്രന്‍ (45) ആണ് മരിച്ചത്.
രാജ്യാന്തര കുറിയര്‍ സര്‍വീസായ ഫെഡെക്സിന്‍റെ ഗള്‍ഫ് മേഖലയിലെ ഏജന്‍സിയായ ഫാല്‍ക്കന്‍ എക്സ്പ്രസിലെ കാര്‍ഗോ വിഭാഗത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ജയചന്ദ്രന്‍. ജോലി സംബന്ധമായി ഇറാഖിലെ ബഗ്ദാദിലേക്കു പോകവേയാണ് അപകടം ഉണ്ടായത്.
പെരുമ്പാവൂര്‍ കീഴില്ലം സ്വദേശി ജ്യോതിയാണു ഭാര്യ. ജയചന്ദ്രനും കുടുംബവും പത്തുവര്‍ഷത്തിലേറെയായി ദുബായിലാണു താമസം. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം എന്നറിയുന്നു. ഇന്ന് രാവിലെയാണ് മരണ വിവരം നാട്ടിലെ ബന്ധുക്കള്‍ അറിയുന്നത്. |