കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്‍റ് ഒംബുഡ്സ്മാന്‍ സന്ദര്‍ശിച്ചു. പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് ഓംബുഡ്സ്മാന്‍ ജസ്റ്റിസ് എം.ആര്‍ ഹരിഹരന്‍ നായര്‍ പ്ലാന്‍റ് സന്ദര്‍ശിച്ചത്.
സാങ്കേതിക തകരാറുകള്‍ കാരണം കഴിഞ്ഞ ഒരാഴ്ചയായി പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. തകരാറ് പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ പ്ലാന്‍റ് നിര്‍മ്മിച്ച ആന്ദ്രാപ്രദേശ് ടെക്നോളജി ആന്‍റ് ഡവലപ്‌മെന്‍റ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടെങ്കിലും നിര്‍മ്മാണത്തിന് ചെലവായ തുക മുഴുവന്‍ നല്‍കാതെ പ്ലാന്‍റ് നന്നാക്കാനാവില്ലെന്നായിരുന്നു മറുപടി.
ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഓംബുഡ്സ്മാന്‍ ഇന്ന് പ്ലാന്‍റ് സന്ദര്‍ശിച്ചത്. പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെട്ട് നാട്ടുകാരും ഒംബുഡ്സ്മാന്‍റെ മുന്നിലെത്തി. |