പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > അസ്ന കേസ്: മുഴുവന്‍ പ്രതികളും കുറ്റക്കാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അസ്ന കേസ്: മുഴുവന്‍ പ്രതികളും കുറ്റക്കാര്‍
കണ്ണൂരിലെ അസ്‌ന വധശ്രമക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന്‌ കോടതി കണ്ടെത്തി. തലശ്ശേരി അതിവേഗ കോടതി ജഡ്‌ജി ബി രമാകാന്തനാണ്‌ വിധി പുറപ്പെടുവിച്ചത്‌.

ബി.ജെ.പി, ആര്‍.എസ്.എസ് പ്രതികളാണ് കേസിലെ പ്രതികള്‍. ശിക്ഷ തിങ്കളാഴ്‌ച വിധിക്കും. 2000 സെപ്റ്റംബര്‍ 27 ന്‌ പാട്യം ഗ്രാമപഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ്‌ അന്ന്‌ ചെറുവാഞ്ചേരി പൂവത്തൂര്‍ എല്‍.പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന അസ്‌നയുടെ കാല്‍ ബോംബേറില്‍ തകര്‍ന്നത്‌.

അസ്‌നയുടെ സഹോദരന്‍ ആനന്ദ്‌ അമ്മ ശാന്ത എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ചെറുവാഞ്ചേരി പൂവത്തൂരിലെ പാറായി പുരുഷു (42), ആലമുളളതില്‍ ചമ്പാടന്‍ ദാമോദരന്‍ (53), വെളളന്‍ അശോകന്‍ (40), പറമ്പന്‍ പ്രകാശന്‍ (44), നരോത്ത്‌ രാമചന്ദ്രന്‍ (36), എം. കെ. പ്രമോദ്‌ (33), കളത്തുംകണ്ടി ദാസന്‍ (33), വയലില്‍ പറമ്പത്ത്‌ രഘു (35), പുലപ്പാട്‌ രമേശന്‍ (32), കാരായി ചന്ദ്രന്‍ (51), അഴീക്കോടന്‍ അശോകന്‍ (51), ചതുരകിണറുളള പറമ്പത്ത്‌ ബാലകൃഷ്‌ണന്‍ (53) എന്നിവരെയാണ്‌ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌.

ഇതില്‍ ആറാം പ്രതി പ്രദീപന്‍ കഴിഞ്ഞ ദിവസം ചെറുവാഞ്ചേരിയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മരിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ പ്രതിപട്ടികയില്‍ നിന്ന്‌ ഒഴിവാക്കുകയായിരുന്നു. ഐ.പി.സി. 143, 147, 148 , 324, 326,307, വകുപ്പുകള്‍ പ്രകാരമാണ്‌ ഇവരെ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.

അഞ്ചാം പ്രതിയെ എക്‌സ്‌പ്‌ളോസീവ്‌ ആക്‌ട്‌ പ്രകാരവും കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. വിധി പറയുന്നത്‌ മറ്റീവ്ക്കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം കോടതി തള്ളി. പാട്യം പഞ്ചായത്തിലെ എട്ടാം വാര്‍ഡിലേക്ക് നടന്ന തെരെഞ്ഞെടുപ്പിലാണ് കോണ്‍‌ഗ്രസ്-ബി.ജെ.പി അക്രമം ഉണ്ടായത്.

ഇപ്പോള്‍ മൊകേരി രാജീവ്‌ഗാന്ധി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അസ്ന. വിധി വരുന്ന പശ്ചാത്തലത്തില്‍ തലശേരി കോടതി പരിസരത്ത് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. വിധികേള്‍ക്കാന്‍ ഇന്ന്‌ രാവിലെ കോടതി പരിസരത്ത്‌ വന്‍ജനക്കൂട്ടമുണ്ടായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മന്ത്രിക്കെതിരായ അപകീര്‍ത്തിക്കേസില്‍ സ്റ്റേ
ശബരിമല നട നാളെ തുറക്കും
പുനസംഘന: അന്വേഷണത്തിന് സമിതി
ഞങ്ങളെ വിലയിരുത്താന്‍ മുകുന്ദന്‍ മുതിരേണ്ട - പിണറായി
അസ്ന കേസില്‍ വിധി ഇന്ന്
ഭാഷാ അവഗണനയ്ക്കെതിരെ സമിതി