മെര്‍ക്കിസ്റ്റണ്‍ അപകീര്‍ത്തിക്കേസില്‍ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മന്ത്രി ബിനോയ് വിശ്വത്തിനെതിരെ മെര്‍ക്കിസ്‌റ്റണ്‍ ഉടമ സേവി മനോ മാത്യു നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ.
മെര്‍ക്കിസ്റ്റണ്‍ ഇടപാടുമായി ബന്ധപ്പെട്ട് സേവി മനോമാത്യു വനംമന്ത്രി ബിനോയ്‌വിശ്വത്തിന് എതിരായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ആണ് കേസ് നല്‍കിയത്. ഇതിനെതിരെ മന്ത്രി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മന്ത്രി എന്ന നിലയിലാണ് താന്‍ പ്രസ്‌താവന നടത്തിയതെന്നും ആരെയും വ്യക്‌തിപരമായി ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മന്ത്രി എന്ന നിലയില്‍ തന്‍റെ പ്രസ്‌താവനയ്ക്ക് പരിരക്ഷ ഉണ്ടെന്നും പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് മുമ്പ് സര്‍ക്കാരിന്‍റെ അനുമതി വേണമെന്നും ബിനോയ്‌വിശ്വം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ച ഹൈക്കോടതി തുടര്‍ നടപടി സ്റ്റേ ചെയ്യുകയായിരുന്നു. |