പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ശബരിമല നട നാളെ തുറക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ശബരിമല നട നാളെ തുറക്കും
Sabarimala
KBJWD
മണ്ഡലപൂജാ മഹോത്സവത്തിനായി ശബരിമല ധര്‍മ്മശാസ്‌താ ക്ഷേത്രനട ശനിയാഴ്‌ച വൈകീട്ട്‌ അഞ്ചരയ്‌ക്ക്‌ തുറക്കും. തന്ത്രി കണുര്‌ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ടി.കെ.കൃഷ്‌ണന്‍ നമ്പൂതിരി നട തുറന്ന്‌ വിളക്കു തെളിക്കും.

അന്ന്‌ പ്രത്യേകപൂജകളൊന്നുമില്ല. മണിയടിച്ച് ഭഗവാനെ യോഗനിദ്രയില്‍ നിന്നും ഉണര്‍ത്തി ഭക്തജന സാന്നിധ്യം അറിയിക്കും. മണ്ഡലപൂജയ്‌ക്ക്‌ നട തുറക്കുന്നതുകൊണ്ടും ശനീശ്വരനായ ശാസ്‌താവിനെ ശനിയാഴ്‌ച കണ്ടുതൊഴുന്നത്‌ അതിവിശേഷമാണെന്നുള്ള വിശ്വാസംകൊണ്ടും ഇക്കുറി നട തുറക്കുന്ന ദിവസംതന്നെ അഭൂതപൂര്‍വമായ തിരക്കാണ്‌ പ്രതീക്ഷിക്കുന്നത്‌.

ശനിയാഴ്‌ച സന്ധ്യക്ക്‌ സോപാനത്ത്‌ നിയുക്ത മേല്‍ശാന്തി തിരുവനന്തപുരം മരുതന്‍കുഴി തെക്കേടത്ത്‌ മനയ്‌ക്കല്‍ വിഷ്‌ണുനമ്പൂതിരിയുടെ അവരോധച്ചടങ്ങുകള്‍ നടക്കും. വൃശ്ചികപ്പുലരിയായ ഞായറാഴ്‌ച വെളുപ്പിന്‌ നട തുറന്ന്‌ പൂജചെയ്യുന്നത്‌ വിഷ്‌ണുനമ്പൂതിരിയായിരിക്കും.

നിയുക്ത മാളികപ്പുറം മേല്‍ശാന്തി ചെങ്ങന്നൂര്‍ ഇടനാട്‌ താമരമംഗലം ശ്രീകുമാരശര്‍മ്മയുടെ അവരോധവും ശനിയാഴ്‌ച വൈകീട്ട്‌ മാളികപ്പുറത്ത്‌ നടക്കും. നാലുകോടിക്കും അഞ്ചുകോടിക്കുമിടയില്‍ തീര്‍ത്ഥാടകര്‍ ഇത്തവണയെത്തുമെന്നാണ്‌ പ്രതീക്ഷ. ക്ഷേത്രത്തിന്‌ സുരക്ഷാഭീഷണിയുള്ളതുകൊണ്ട്‌ കര്‍ശനമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്‌.

ഡിസംബര്‍ 26ന്‌ ഉച്ചയ്‌ക്ക്‌ 12നാണ്‌ മണ്ഡലപൂജ. അന്നുരാത്രി നടയടച്ചാല്‍പ്പിന്നെ 30ന്‌ വൈകീട്ട്‌ 5.30ന്‌ മകരവിളക്കുത്സവത്തിനായി നട തുറക്കും. 2009 ജനവരി 12ന്‌ പന്തളം കൊട്ടാരത്തില്‍നിന്ന്‌ തിരുവാഭരണഘോഷയാത്ര പുറപ്പെടും. 14നാണ്‌ മകരവിളക്ക്‌. ജനവരി 19ന്‌ രാത്രി നടയടയ്‌ക്കുന്നതുവരെ ഭക്തര്‍ക്ക്‌ പതിനെട്ടാംപടി ചവിട്ടി സ്വാമിയെ ദര്‍ശിക്കാം.

20ന്‌ രാവിലെ പന്തളംരാജാവിനു മാത്രമേ ദര്‍ശനമുള്ളൂ. രാജാവിന്‍റെ ദര്‍ശനം കഴിഞ്ഞാലുടന്‍ മണ്ഡല-മകരവിളക്ക്‌ ഉത്സവം പൂര്‍ത്തിയായി നട അടയ്‌ക്കും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പുനസംഘന: അന്വേഷണത്തിന് സമിതി
ഞങ്ങളെ വിലയിരുത്താന്‍ മുകുന്ദന്‍ മുതിരേണ്ട - പിണറായി
അസ്ന കേസില്‍ വിധി ഇന്ന്
ഭാഷാ അവഗണനയ്ക്കെതിരെ സമിതി
ആദിവാസി കുടുംബങ്ങള്‍ക്ക്‌ ഭൂമി
യൂത്ത് കോണ്‍ഗ്രസ് യോഗം തുടങ്ങി