ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള ജോലി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ.പി.രാജേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ ആദിവാസി വനാവകാശ നിയമം സംസ്ഥാനത്ത് ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെ മുഖ്യ ഉത്തരവാദിത്വം റവന്യൂ-സര്‍വ്വെ ഉദ്യോഗസ്ഥര്‍ക്കാണ്. ആദിവാസി വനാവകാശ നിയമം സംബന്ധിച്ച് സംസ്ഥാനത്തെ ആര്‍.ഡി.ഒമാര്‍, ജില്ലാതല സര്‍വ്വെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നിയമമനുസരിച്ചുള്ള ഭൂമി ലഭ്യമാക്കുന്നതിന് സര്‍വ്വെ ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജനുവരി മുതല്‍ ആദിവാസി ഭൂമി വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഭൂമി വിതരണം പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമായിരിക്കണമെന്നാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. |