തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സിന് അനുമതി കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍.ഇതിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സുധാകരന്‍. സഹകരണ വകുപ്പ് നടത്തുന്ന ലോട്ടറിക്കെതിരെ സമരം നടത്താനുള്ള യു.ഡി.എഫ് നീക്കം ആത്മഹത്യാപരമാണെന്നും മന്ത്രി പറഞ്ഞു.മലപ്പുറത്ത് ചില മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ലോട്ടറി നടത്തുന്നതിനെതിരെ വര്‍ഗീയ കാര്‍ഡ് ഉപയോഗിക്കുന്നു. ഇവര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. |