പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കെ.ആര്‍.നാരായണന്‍ പുരസ്കാരം മാധവന്‍‌നായര്‍ക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കെ.ആര്‍.നാരായണന്‍ പുരസ്കാരം മാധവന്‍‌നായര്‍ക്ക്
ഈ വര്‍ഷത്തെ കെ.ആര്‍.നാരായണന്‍ പുരസ്കാരത്തിന്‌ ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അര്‍ഹനായി. പ്രശസ്‌തി പത്രവും ശില്‍പ്പവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്കാരം.

ജസ്റ്റീസ്‌ കെ. നാരായണക്കുറുപ്പ്‌ ചെയര്‍മാനും, മുന്‍ മന്ത്രി എം. എന്‍ ജോസഫ്‌, എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ. എ.ടി ദേവസ്യ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുത്തത്. ഇന്ത്യയുടെ പ്രഥമ ചന്ദ്ര ദൗത്യമായ ചന്ദ്രയാന്‍റെ അമരക്കാനെന്ന നിലയില്‍ മാധവന്‍ നായര്‍ രാജ്യത്തിന്‍റെ യശസ്സ്‌ ഉയര്‍ത്തിയെന്ന്‌ അവാര്‍ഡ്‌ നിര്‍ണ്ണയ കമ്മിറ്റി വിലയിരുത്തി.

പുരസ്കാരം വരുന്ന ജനുവരിയില്‍ തിരുവനന്തപുരത്ത്‌ വച്ച്‌ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മാധവന്‍ നായര്‍ക്ക്‌ സമ്മാനിക്കും. അന്തരിച്ച മുന്‍ രാഷ്‌ട്രപതി കെ.ആര്‍ നാരായണന്‍റെ സ്‌മരണക്കായി കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷനാണ്‌ പുരസ്കാരം ഏര്‍പ്പെടുത്തിയുരിക്കുന്നത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മൂന്നാറിലും ദേവികുളത്തും നാളെ ഹര്‍ത്താല്‍
തീവ്രവാദത്തെ കൂട്ടായി നേരിടണം - ആന്‍റണി
സാമ്പത്തികമാന്ദ്യം മത്സ്യമേഖലയെയും ബാധിച്ചു
മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം കുറയുന്നു - ഐസക്
വ്യാജരേഖാകേസ് തുടരന്വേഷിക്കണം - കോടതി
സര്‍ക്കാരിനെതിരെ ഉമ്മന്‍‌ചാണ്ടി