പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മൂന്നാറിലും ദേവികുളത്തും നാളെ ഹര്‍ത്താല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മൂന്നാറിലും ദേവികുളത്തും നാളെ ഹര്‍ത്താല്‍
മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളില്‍ നാളെ ഹര്‍ത്താലിന് ഹൈറേഞ്ച്‌ സംരക്ഷണ സമിതി ആഹ്വാനം ചെയ്തു. സമിതി പ്രവര്‍ത്തകരെ പൊലിസ് അക്രമിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.

ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നു എന്ന്‌ ആരോപിച്ച് അടിമാലി, ദേവികുളം സബ്‌ കളക്‌ടര്‍മാരെ ഹൈറേഞ്ച്‌ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഇന്ന് രണ്ട്‌ മണിക്കൂറോളം തടഞ്ഞുവച്ചിരുന്നു. രാവിലെ ഒന്‍പത്‌ മണിയോടെയായിരുന്നു സംഭവം.

ഉപരോധം നടത്തുന്നവെരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു നീക്കാന്‍ ശ്രമിച്ചത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ്‌ ലാത്തി വീശി. റവന്യൂ വകപ്പിന്‍റെ ഒരു ജീപ്പ് സമരക്കാര്‍ അടിച്ചു തകര്‍ത്തു. നാലു പൊലീസുകാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌.

അഭിഭാഷകരുടെ ഓ‍ഫിസുകളില്‍ പൊലീസ്‌ കയറിയെന്നും മര്‍ദിച്ചെന്നും ആരോപിച്ച്‌ അഭിഭാഷകര്‍ ദേവികുളം കോടതി ബഹിഷ്കരിച്ച്‌ പ്രകടനം നടത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
തീവ്രവാദത്തെ കൂട്ടായി നേരിടണം - ആന്‍റണി
സാമ്പത്തികമാന്ദ്യം മത്സ്യമേഖലയെയും ബാധിച്ചു
മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം കുറയുന്നു - ഐസക്
വ്യാജരേഖാകേസ് തുടരന്വേഷിക്കണം - കോടതി
സര്‍ക്കാരിനെതിരെ ഉമ്മന്‍‌ചാണ്ടി
കുപ്രചരണങ്ങള്‍ പാര്‍ട്ടിയെ തളര്‍ത്തില്ല - പിണറായി