പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സാമ്പത്തികമാന്ദ്യം മത്സ്യമേഖലയെയും ബാധിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാമ്പത്തികമാന്ദ്യം മത്സ്യമേഖലയെയും ബാധിച്ചു
ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്തെ മത്സ്യക്കയറ്റുമതിയെ സാരമായി ബാധിച്ചു. കയറ്റുമതി പ്രാധാന്യമുള്ള മത്സ്യങ്ങള്‍ തുച്ഛവിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍.

ആഗോള സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനായി ആര്‍ഭാടങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ വിദേശ രാജ്യങ്ങള്‍ തീരുമാനിച്ചതോടെ കഴിഞ്ഞ രണ്ടു മാസമായി കേരളത്തില്‍ നിന്നുമുള്ള സമുദ്രോത്പന്ന കയറ്റുമതി കടുത്ത പ്രതിസന്ധിയിലാണ്. കണവ, ചെമ്മീന്‍, ആവോലി, കണമ്പ് തുടങ്ങിയ മത്സ്യങ്ങളാണ് സാധാരണയായി വിദേശത്തേയ്ക്ക് കയറ്റി അയച്ചിരുന്നത്.

വിദേശ വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ ഇത്തരം മീനുകള്‍ക്ക് വളരെ കുറഞ്ഞ വിലയാണ് കയറ്റുമതി കമ്പനികള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുന്നത്. രണ്ടു മാസം മുമ്പുവരെ കിലോയ്ക്ക് 250 രൂപ മുതല്‍ 270 വരെ വിലയുണ്ടായിരുന്ന കണവയ്ക്ക് ഇപ്പോള്‍ 40 മുതല്‍ 50 രൂപ വരെയാണ് വില.

തീരദേശ പമ്പുകളില്‍ സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാത്തതുകൊണ്ടും കറണ്ട് ചാര്‍ജ് വര്‍ദ്ധിച്ചത് കൊണ്ട് ഐസ് വില കുത്തന വര്‍ദ്ധിച്ചതും മൂലം മത്സ്യബന്ധന മേഖല നേരത്തെ പ്രതിസന്ധിയിലായിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം കുറയുന്നു - ഐസക്
വ്യാജരേഖാകേസ് തുടരന്വേഷിക്കണം - കോടതി
സര്‍ക്കാരിനെതിരെ ഉമ്മന്‍‌ചാണ്ടി
കുപ്രചരണങ്ങള്‍ പാര്‍ട്ടിയെ തളര്‍ത്തില്ല - പിണറായി
തെറ്റ് കാണിച്ചാല്‍ ശിക്ഷിക്കും - വി.എസ്
‘ഞാന്‍ പഴഞ്ചന്‍ തന്നെ‘ - വി.എസ്