ആധുനിക കാലത്ത് മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം കുറയുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയനും ദൂരദര്‍ശനും തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വാര്‍ത്തയുടെ ഉറവിടം വാര്‍ത്തെ നിയന്ത്രിക്കുന്ന നിലയിലേക്ക് എത്തിയെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങളേക്കാള്‍ സി.പി.എമ്മിലെ വിഭാഗീയതയ്ക്കാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് സെമിനാറില്‍ പങ്കെടുത്ത ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്നായ്ക് പറഞ്ഞു. ആഘോഷങ്ങള്‍ക്ക് പിറകേ പോകാനാണ് ദേശീയ മാധ്യമങ്ങളും ശ്രമിക്കുന്നത്. ദേശീയ മാധ്യമങ്ങളില്‍ പലതും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കേരളത്തിലും ഇതിന്‍റെ സൂചനകള്‍ കാണുന്നുണ്ട്. പത്രങ്ങള്‍ക്ക് വികസന വാര്‍ത്തകള്‍ക്കു പകരം സി.പി.എമ്മിലെ വിഭാഗീയതയുടെ പിന്നാലെ പോകാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളും വികസനവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, വനിതാ കമ്മിഷന്‍ അധ്യക്ഷ ശ്രീദേവി, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |