പൊലീസിനെ രാഷ്ടീയവത്ക്കരിച്ചതാണ് സംസ്ഥാനത്ത് തീവ്രവാദം വളരാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. തീവ്രവാദത്തിന്‍റെ പേരില്‍ ഒരു സമുദായത്തെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സത്‌ഭാവന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരും. ചെറുപ്പക്കാരെ തീവ്രവാദത്തിന് എറിഞ്ഞുകൊടുത്തത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവിടെ ആര്‍ക്കും എന്തും ചെയ്യാവുന്ന സ്ഥിതിയാണുള്ളത്.പൊലീസിനെ ഉപയോഗിച്ച് സംസ്ഥാനത്ത് രണ്ടു തരം നിയമം നടപ്പാക്കാന്‍ ശ്രമിച്ചത് തീവ്രവാദികള്‍ക്ക് ഗുണമായി. പൊലീസിനെ രാഷ്ട്രീയവത്ക്കരിച്ചതുമൂലം തീവ്രവാദികള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമായി കേരളം മാറി. കോട്ടയം സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസില്‍ പൊലീസുകാര്‍ യോഗം ചേര്‍ന്നുവെന്ന് ഐ.ജി റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാത്തത് സര്‍ക്കാരിന്‍റെ ഉദാസീനതയുടെ തെളിവാണ്. വൈകിയ വേളയിലെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. തീവ്രവാദത്തിനെതിരായ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകാശ് കാരാട്ടിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കെതിരെ ഒരുപോലെ ശക്തമായ നിലപാടെടുത്തത് കോണ്‍ഗ്രസ് മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ വര്‍ഗ്ഗീയ ശക്തികളെയും കൂട്ടുപിടിച്ചാണ് ഇടതുമുന്നണി കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ജയിച്ചത്. ഇതിന് ഇപ്പോള്‍ സര്‍ക്കാര്‍ പ്രത്യുപകാരം ചെയ്യുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടന്ന പരിപാടി പ്രമുഖ ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. |