പിന്തിരിപ്പന്‍ ശക്തികള്‍ വിചാരിക്കുന്നതുപോലെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാന്‍ കഴിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.കുപ്രചരണങ്ങള്‍ കൊണ്ട് പാര്‍ട്ടിയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് ഒരു രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാക്കന്‍ ചിലര്‍ തീവ്രമായി ശ്രമിക്കുന്നുണ്ട്. ഇതിനായി ഇവര്‍ കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്.ഇത്തരം പിന്തിരിപ്പന്‍ ശക്തികള്‍ അഴിച്ചുവിടുന്ന കുപ്രചരണങ്ങള്‍ ആരും തന്നെ വിശ്വസിക്കുകയില്ല. പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാവുകയോ പിളര്‍പ്പുണ്ടാവുകയോ ചെയ്യില്ല. പാര്‍ട്ടി നേതാക്കള്‍ പൊലീസ് സ്റ്റേഷനുകളില്‍ യോഗം ചേരുന്നു, പൊലീസുകാര്‍ പാര്‍ട്ടി ഓഫീസുകളില്‍ യോഗം ചേരുന്നു തുടങ്ങിയ പ്രചരണങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പ്രചരിക്കുന്നു.ഇത്തരത്തില്‍ യാതൊരു യോഗവും ഒരിടത്തും നടന്നിട്ടില്ല. ഇത്തരം കുപ്രചരണങ്ങളിലൊന്നും പാര്‍ട്ടി തളരില്ല. ഇത്തരം കുപ്രചരണങ്ങളില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കണം. അതിനായി പാര്‍ട്ടി സഖാക്കള്‍ പ്രവര്‍ത്തിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. കുപ്രചരണങ്ങള്‍ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും പിണറായി വ്യക്തമാക്കി. |