പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > തെറ്റ് കാണിച്ചാല്‍ ശിക്ഷിക്കും - വി.എസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തെറ്റ് കാണിച്ചാല്‍ ശിക്ഷിക്കും - വി.എസ്
V.S Achuthanandan
KBJWD
തെറ്റ് കാണിച്ചാല്‍ ശിക്ഷിക്കുമെന്നും തെറ്റ് തിരുത്തുന്നതിനാണ് പാര്‍ട്ടിയില്‍ പ്രാമുഖ്യമെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഒഞ്ചിയത്ത്‌ പാര്‍ട്ടി വിട്ടവരെ തിരിച്ചെടുക്കാന്‍ തയറാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപറി പറയുകയായിരുന്നു മുഖ്യമന്ത്രി. പാര്‍ട്ടി നയമാണ് ഒഞ്ചിയത്ത് നടപ്പാക്കിയത്. അതില്‍ ആശയകുഴപ്പമൊന്നുമില്ല.

തെറ്റ് ചെയ്തവര്‍ തിരുത്തില്ലെന്ന് കരുതിയാകും പിണറായി വിജയന്‍റെ പരാമര്‍ശം. അതിനെ മറ്റ് തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവര്‍ തിരിച്ചുവരണമെന്ന് തന്നെയാണ് തന്‍റെ അഭിപ്രായം. പാര്‍ട്ടിയിലെ പല കാലത്തും പല ആളുകള്‍ക്കും തെറ്റ് പറ്റിയിട്ടുണ്ട്. അവരെ തിരിച്ചുകൊണ്ടു വരേണ്ട നടപടി സ്വീകരിക്കേണ്ടതുണ്ട്.

അതിനാലാണ് പറ്റിയ തെറ്റ് ഏറ്റുപറഞ്ഞുകൊണ്ട് തിരിച്ചുവരാന്‍ താന്‍ അവരോട് പറഞ്ഞത്. പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയി ചെറിയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നത് നല്ലതല്ലെന്നും അവരോട് പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി പറഞ്ഞതിന്‍റെ ഗൌരവം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവര്‍ ഉള്‍ക്കൊള്ളണം.

എന്താണ് അവര്‍ ചെയ്ത തെറ്റെന്ന് അവരെ ബോധ്യപ്പെടുത്തുക മാത്രമാണ് പിണറായി ചെയ്തത്. തെറ്റ് ചെയ്തവര്‍ ഒരിക്കലും പാര്‍ട്ടിയില്‍ തിരിച്ചുവരരുതെന്ന് പിണറായി വിജയന്‍ പറഞ്ഞതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നം കുത്തിപ്പൊക്കി വിവാദമാക്കാനാണ്‌ ചിലരുടെ ശ്രമമെന്നും വി.എസ്‌ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
‘ഞാന്‍ പഴഞ്ചന്‍ തന്നെ‘ - വി.എസ്
പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം - വി.എസ്
വാഹനാപകടം: വ്യാപാരി മരിച്ചു
സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ ബസ് നിര്‍ത്തണം
ജില്ലാ ട്രൈബല്‍ ഓഫീസറെ ഉപരോധിച്ചു
മുസ്ലീം പെണ്‍‌കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്‌