പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ‘ഞാന്‍ പഴഞ്ചന്‍ തന്നെ‘ - വി.എസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘ഞാന്‍ പഴഞ്ചന്‍ തന്നെ‘ - വി.എസ്
V.S Achuthanandan
KBJWD
താന്‍ പഴഞ്ചന്‍ തന്നെയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന തത്വശാസ്ത്രം 1848ല്‍ ഉണ്ടാക്കിയതാണ്. വരും കാലത്തിന്‍റെ തത്വശാസ്ത്രമാണ് അതെന്നാണ് താന്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ക്സ് ജീവിച്ചിരുന്ന കാലത്ത് തന്നെ കമ്യൂണിസ്റ്റുകാരെ പഴഞ്ചന്മാരായാണ് മുതലാളിത്തത്തിന്‍റെ വൈതാളികര്‍ പരിഹസിച്ചതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. കാലഹരണപ്പെട്ട പുണ്യവാളനാണ് താനെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് മുകുന്ദന്‍റെ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിച്ച ശേഷം എഴുതിത്തയാറാക്കിയ കുറിപ്പ് മുഖ്യമന്ത്രി വായിക്കുകയായിരുന്നു. എന്നെ പഴഞ്ചെനെന്ന്‌ വിശേഷിപ്പിക്കുന്നതില്‍ ശരിയുണ്ട്‌. എനിക്ക്‌ 85 വയസുണ്ട്‌. ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത്‌ 1848ലെ തത്വശാസ്‌ത്രമാണ്‌. അതില്‍ എനിക്ക് അഭിമാനമുണ്ട്. ഇത്‌ ഭാവിയുടെയും തത്വശാസ്‌ത്രമാണെന്ന്‌ താന്‍ വിശ്വസിക്കുന്നു.

മാര്‍ക്‌സിന്‍റെ കാലത്തും കമ്മ്യൂണിസ്‌റ്റുകാരെ പഴഞ്ചന്മാരെന്നാണ് മുതലാളിത്തത്തിന്‍റെ വൈതാളികന്മാര്‍ വിളിച്ചത്.‌ സോവ്യറ്റ്‌ യൂണിയനില്‍ ഗോര്‍ബച്ചേവിസം ശക്തി പ്രാപ്രിച്ചപ്പോള്‍ ചരിത്രം അവസാനിച്ചുവെന്നും കമ്മ്യുണിസം തകര്‍ന്നുവെന്നും പറഞ്ഞവരുണ്ട്‌. ഇപ്പോഴും ചില ആധുനികോത്തരന്മാര്‍ ഇത്‌ ഉയര്‍ത്തിപ്പിക്കുന്നു.

പിന്നെ കാലഹരണത്തെപ്പറ്റി, എല്ലാ മൂല്യങ്ങളെയും കാലം ഹരിച്ചുകളയുമെന്നത്‌ മുതലാളിത്തത്തിന്‍റെ പല്ലവിയാണ്‌. അവരുടെ ആഗ്രഹവും. സത്യം, നീതി, സമത്വം, കാരുണ്യം തുടങ്ങിയ മൂല്യങ്ങളെ എല്ലാം കാലം വിചാരിച്ചാല്‍ ഹരിക്കാനാവുമോ? മുതലാളിത്തവും അതിന്‍റെ ഉയര്‍ന്ന രൂപമായ സാമ്രാജ്യത്വവും മുല്യങ്ങളെ തകര്‍ക്കാനാണ്‌ ശ്രമിക്കുന്നത്‌.

അപ്പോള്‍ മൂല്യങ്ങളെ തിരിച്ചുപിടിക്കാന്‍ സമരമുണ്ടാകും. അതു വര്‍ഗസമരത്തിന്‍റെ ഭാഗമാണ്‌. മുതലാളിത്തം ഇന്നലെയുടെയും ഇന്നിന്‍റെയും നാളെയുടേയും തത്വശാസ്‌ത്രമന്നു കരുതി അത്യന്താധുനികതയില്‍ രമിക്കുന്നവര്‍ അങ്ങനെ കരുതുന്നു. അതില്ലൊന്നും കാര്യമല്ല.

ആഗോളവല്‍ക്കരമാണ്‌ അവസാന വാക്ക്‌, അമേരിക്കയും സാമ്രാജ്യത്തവുമാണ്‌ ദൈവമെന്നു കരുതുന്നവരാണ്‌ കാലഹരണത്തെകുറിച്ച്‌ പറയുന്നത്‌. അതിന്‍റെ വികസന മാര്‍ഗവും അതിന്‍റെ സംസ്കാരവും ഇവിടെയും സ്വീകരിക്കണമെന്നാണല്ലോ മുതലാളിത്തത്തിന്‍റെ ആള്‍ക്കാര്‍ വാദിക്കുന്നത്‌. അതിനെ ചെറുക്കാന്‍ ശ്രമിക്കുന്നവരെയാണല്ലോ കാലഹരണപ്പെട്ടവര്‍ എന്നു വിളിക്കുന്നത്‌.

ആഗോള വ്യവസ്ഥയും അമേരിക്കന്‍ മുതലാളിത്തവും എന്തായെന്ന്‌ നമ്മള്‍ കണ്ടതാണ്‌. അതു കുമിളപ്പോലെ പൊട്ടുപ്പോള്‍ മൂല്യനിരാസക്കാര്‍ക്ക്‌ എന്താണ്‌ പറയാനുള്ളത്‌. മുകുന്ദന്‍ തന്നെ പിണറായിയുമായി താരതമ്യം നടത്തിയതിന്‍റെ ഉദ്ദേശം മുകുന്ദനോടു തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം - വി.എസ്
വാഹനാപകടം: വ്യാപാരി മരിച്ചു
സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ ബസ് നിര്‍ത്തണം
ജില്ലാ ട്രൈബല്‍ ഓഫീസറെ ഉപരോധിച്ചു
മുസ്ലീം പെണ്‍‌കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്‌
ശബരിമല: കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍