പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം - വി.എസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം - വി.എസ്
രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി
V.S Achuthanandan
KBJWD
പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അന്തരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയിലിന്‍റെ വില 147 ഡോളറില്‍ നിന്നും 55 ഡോളറായി ഒരു ബാരലിന്‌ കുറഞ്ഞിട്ടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഓയില്‍ കമ്പനികള്‍ക്ക്‌ ലാഭമുണ്ടാകുന്നതു വരെകുറയ്‌ക്കില്ലെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന.

ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടുന്ന ജനങ്ങളെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ലെന്നാണ്‌ ഇത്തരം പ്രസ്താവനകള്‍ കാണിക്കുന്നത്‌. ഇതു തിരുത്തണമെന്നും അടിയന്തിരമായി വിലകുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ഇ.എം.എസ്‌ ഭവനപദ്ധതി സംസ്ഥാനത്ത്‌ നടപ്പാക്കുന്നതിന്‌ മാര്‍ഗ നിര്‍ദ്ദേശമായതായും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സഹകരണ ബാങ്കുകളില്‍ നിന്ന്‌ പത്ത് ശതമാനം പലിശയ്‌ക്ക് വായ്‌പ നല്‍കും. സംസ്ഥാനത്തെ ഭവനരഹിതരായ എല്ലാവര്‍ക്കും വീടു ഉണ്ടാക്കുന്നതിനു മറ്റു ഭവന പദ്ധതികള്‍ക്കു പുറമേയാണിത്‌.

സൈബര്‍ പാര്‍ക്ക്‌ കോഴിക്കോട്‌ എന്ന പേരില്‍ പ്രത്യേക സൊസൈറ്റി രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ടെക്‌നോപാര്‍ക്ക്‌, ഇന്‍ഫോ പാര്‍ക്ക്‌ മാതൃകയിലാണ്‌ ഈ സൊസൈറ്റി രൂപീകരിക്കുക. ഇതിന്‍റെ നിയമാവലിക്ക്‌ മന്ത്രിസഭ അനുമതി നല്‍കി. കോഴിക്കോട്‌ നഗരവികസന പദ്ധതിക്ക്‌ ഭൂമി ഏറ്റെടുക്കുന്നത്‌ ഫാസ്റ്റ്‌ ട്രാക്ക്‌ സംവിധാനത്തില്‍ ഏര്‍പ്പെടുത്തും.

വൈക്കം, കുട്ടനാട്‌, അമ്പലപ്പുഴ, തടയന്നൂര്‍, ചേര്‍ത്തല താലൂക്കുകളിലെ കായല്‍ പ്രദേശങ്ങളിലെ പോള നീക്കം ചെയ്യുന്നതിന്‌ 40 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. ഭൂമി വില്‍പ്പന കരാര്‍ നിര്‍ബന്ധിതമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഭേദഗതി രജിസ്ട്രേഷന്‍ വകുപ്പില്‍ വരുത്തുന്നതിനുള്ള നിയമ ദേഭഗതിക്ക്‌ മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഭൂമി കൈമാറ്റ ആധാരങ്ങള്‍ വ്യാജമാണെന്ന്‌ തെളിഞ്ഞാല്‍ അതു റദ്ദാക്കാന്‍ സര്‍ക്കാരിന്‌ അധികാരമുണ്ടാകും. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഭൂമി കൈമാറ്റം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിശ്‌ചയിക്കുന്ന ഉദ്യോഗസ്ഥന്‍റെ എന്‍.ഒ.സി വേണമെന്ന്‌ വ്യവസ്‌ഥയുണ്ടാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വാഹനാപകടം: വ്യാപാരി മരിച്ചു
സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ ബസ് നിര്‍ത്തണം
ജില്ലാ ട്രൈബല്‍ ഓഫീസറെ ഉപരോധിച്ചു
മുസ്ലീം പെണ്‍‌കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്‌
ശബരിമല: കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍
കായികക്ഷമതാ പദ്ധതിക്ക്‌ ടെക്നിക്കല്‍ കൗണ്‍സില്‍