പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഭീകരവാദം വളര്‍ത്തുന്നത് വോട്ട്‌ബാങ്ക് രാഷ്ട്രീയം - രാജഗോപാല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭീകരവാദം വളര്‍ത്തുന്നത് വോട്ട്‌ബാങ്ക് രാഷ്ട്രീയം - രാജഗോപാല്‍
Rajagopal
KBJWD
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കേരളത്തില്‍ ഭീകരവാദം വളര്‍ത്തുന്നതെന്ന് ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ കേരളത്തിലെ ഇടത്, വലത് മുന്നണികള്‍ക്ക് തുല്യ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന ഭീകരവിരുദ്ധ സമരത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിലസംഘടനകള്‍ മതത്തിന്‍റെയും മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്‍റെയും മറവില്‍ കേരളത്തില്‍ കലാപങ്ങള്‍ സൃഷ്ടിക്കുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.

ഭീകരതയ്ക്കെതിരെ ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയേറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാര്‍ച്ച് നടത്തി. എന്‍.ഡി.എഫ്, പി.ഡി.പി എന്നീ സംഘടനകളെ നിരോധിക്കുക, ഭീകരവാദം അടിച്ചമര്‍ത്തുക എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു മാര്‍ച്ച്.

കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പാര്‍ട്ടി സംസ്ഥാന സമിതിയംഗം കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വീരേന്ദ്രകുമാര്‍ ഗൌഡയുമായി ലയിച്ചു
സഹകരണ മേഖല തകരുന്നു - ഉമ്മന്‍‌ചാണ്ടി
ഇടത് ഇടപെടല്‍ ഇന്ത്യയ്ക്ക് ഗുണമായി - യെച്ചൂരി
ട്രെയിന്‍ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി
വെട്ടുകാട് തിരുന്നാളിന്‌ 14ന്‌ കൊടിയേറും
പാളയം സി.എസ്‌.ഐ സഭയ്‌ക്ക്‌ 150 വര്‍ഷം