പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > എന്‍.സി.പിയെ പരിഗണിച്ചിട്ടില്ല - ചെന്നിത്തല
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എന്‍.സി.പിയെ പരിഗണിച്ചിട്ടില്ല - ചെന്നിത്തല
Ramesh chennithala
KBJWD
എന്‍.സി.പിയുടെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ തങ്ങള്‍ ഗൌരവമായി എടുക്കുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വളരെക്കാലമായി എല്‍.ഡി.എഫ്, യു.ഡി.എഫ് രാഷ്ട്രീയമാണുള്ളത്. യു.ഡി.എഫിന് യു.ഡി.എഫിന്‍റേതും എല്‍.ഡി.എഫിന് എല്‍.ഡി.എഫിന്‍റേതുമായ രാഷ്ട്രീയമുണ്ട്. ഏതെങ്കിലും ഒരു കക്ഷിയെ ഇടതുമുന്നണിയില്‍ എടുക്കുന്നില്ലെന്നതിന്‍റെ പേരില്‍ അവരെ യു.ഡി.എഫിലേക്ക് എടുക്കില്ല.

വ്യക്തമായ നയങ്ങളും ലക്‍ഷ്യങ്ങളും ഉള്ള ഒരു മുന്നണിയാണ് യു.ഡി.എഫ്. ആ മുന്നണിയുടെ രാഷ്ട്രീയവുമായി യോജിപ്പുള്ള ആളുകളുമായി മാത്രമേ യോജിക്കാനാവൂവെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന് ഇന്ന് എന്‍.സി.പി അധ്യക്ഷന്‍ കെ.മുരളീധരന്‍ പറഞ്ഞിരുന്നു.

യു.പി.എ സര്‍ക്കാരുമായി വിയോജിക്കുന്ന മുന്നണിയുമായി യോജിക്കാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കൊമ്പന്‍ വീട്ടമ്മയെ കുത്തിവീഴ്ത്തി
അസ്ന കേസ് 14ലേക്ക് മാറ്റി
അരവണ വിതരണത്തില്‍ നിയന്ത്രണമില്ല - സുധാകരന്‍
ഭൂമി വിതരണം ജനുവരിയില്‍ - രാജേന്ദ്രന്‍
വി.എസ് ഇന്ന് ഏറാമലയില്‍ പ്രസംഗിക്കും
കൊച്ചി നഗരസഭയ്ക്ക് രൂക്ഷ വിമര്‍ശനം