പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കേരള ചരിത്രവുമായി ഗൌരിയമ്മ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരള ചരിത്രവുമായി ഗൌരിയമ്മ
K.R Gouriyamma
KBJWD
കേരളത്തിന്‍റെ എഴുപത് വര്‍ഷത്തെ സാമൂഹിക-രാഷ്ട്രീയ ചരിത്രങ്ങള്‍ ഗൗരിയമ്മയുടെ ജീവിതത്തിലൂടെ പറയുന്ന ഡോക്യുമെന്‍ററിയുടെ ചിത്രീകരണം തുടങ്ങി.

'ഒരു നേര്‍കണ്ണാടി' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്‍ററിയുടെ ആദ്യഘട്ടം ചിത്രീകരിച്ചത് ഗൗരിയമ്മയുടെ തറവാടായ അന്ധകാരനഴി കളത്തിത്തറയിലും ചാത്തനാട്ടെ വസതിയിലും ആയിരുന്നു. ഗൗരിയമ്മയുടെ കുട്ടിക്കാലവും സമരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും ഉള്‍പ്പെടുത്തിയാണ്‌ ഒരു മണിക്കൂറുള്ള ഡോക്യുമെന്ററി ഒരുക്കുന്നത്‌.

വര്‍ക്കല അജയ്‌ വിഷ്വല്‍ ക്രിയേഷനാണ്‌ നേര്‍കണ്ണാടി ആവിഷ്‌കരിക്കുന്നത്‌. നന്ദന്‍ കൊഞ്ചിറയും സലില്‍മാങ്കുഴിയുമാണ്‌ തിരക്കഥ ഒരുക്കിയത്‌. ക്യാമറക്കു പിന്നില്‍ ശ്രീകുമാര്‍ വെഞ്ഞാറമൂടിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച്‌ ഗൌരിയമ്മ കര്‍ഷക തൊഴിലാളികളോടൊപ്പം ഉള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചു. രണ്ടാംഘട്ടത്തില്‍ ഗൗരിയമ്മയുടെ ബാല്യം ഉള്‍പ്പെടെ ചിത്രീകരിക്കും.

ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിലായി ആറ്‌ മാസത്തിനകം ചിത്രീകരണം പൂര്‍ത്തിയാക്കുമെന്ന്‌ സംവിധായകന്‍ ജെ.ശ്രീകണുനും നിര്‍മാതാവ്‌ ജനതാ വിജയനും പറഞ്ഞു. പല പ്രമുഖരുടെയും കുടുംബവും രാഷ്ട്രീയവും രണ്ടു വഴികളിലൂടെ പോകുമ്പോഴും കുടുംബം രാഷ്ട്രീയമാക്കിയ കെ.ആര്‍.ഗൗരിയമ്മയുടെ സ്‌ത്രീപക്ഷത്തു നിന്നുള്ള ഒരു കാഴ്‌ച കൂടിയാകും ഡോക്യുമെന്‍ററി എന്ന്‌ അണിയറ ശില്‌പികള്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എന്‍.എസ്‌.എസ്‌. പ്രക്ഷോഭത്തിന്‌
മാവേലിക്കര പ്രഭാകരവര്‍മ്മ അന്തരിച്ചു
കെ എസ് ആര്‍ ടി സി: താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തും
പാകിലേക്ക് ആളെ അയച്ചത് മദനി: സുരേന്ദ്രന്‍
ഇടത് ജയം എന്‍ ഡി എഫ് വോട്ട് വാങ്ങി: രമേശ്
തീവ്രവാദികള്‍ക്ക് പാകില്‍ പരിശീലനം