പട്ടികജാതി വികസന വകുപ്പിന്‍റെ ഓഫീസ് സമുച്ചയം - അയ്യങ്കാളി ഭവന്‍ നവംബര്‍ ഒന്നിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
പിന്നോക്ക പട്ടികസമുദായക്ഷേമ, വിദ്യുച്ഛക്തി വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം വെള്ളയമ്പലത്ത് കനകനഗറില്‍ നാലുനിലകളുള്ള അയ്യന്‍കാളി ഭവന്‍ അഞ്ച് കോടി രൂപ ചെലവിലാണ് പട്ടികജാതി വികസനവകുപ്പ് പണികഴിപ്പിച്ചത്.
പട്ടികജാതിവികസന ഡയറക്ടര്‍ ഓഫീസ്, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസ്, പട്ടികജാതി/വര്‍ഗ്ഗ കമ്മീഷന്‍, പിന്നോക്ക വിഭാഗ കമ്മീഷന്‍, ദക്ഷിണ മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രയിനിങ് ഓഫീസ്, ചീഫ് പബ്‌ളിസിറ്റി ഓഫീസ്, പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്‍റര്‍, ആദിവാസി പുനരധിവാസ - വികസന മിഷന്‍, പട്ടികജാതി/വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മേഖലാ ഓഫീസ് എന്നീ പ്രധാനപ്പെട്ട 10 ഓഫീസുകളാണ് അയ്യന്‍കാളി ഭവനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പട്ടിക പിന്നോക്ക വിഭാഗങ്ങളുടെ നവോത്ഥാനത്തിന് ജീവിതം മാറ്റിവച്ച മഹാനായ അയ്യങ്കാളിക്ക് ഇതാദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഒരു സ്മാരകം നിര്‍മ്മിക്കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള വിവിധ ഓഫീസുകള്‍ ഒരുമിച്ച് ഒരു സ്ഥലത്ത് സ്ഥാപിതമാവുന്ന ഈ മന്ദിരം മഹാനായ അയ്യങ്കാളിയുടെ നാമധേയത്തില്‍ അറിയപ്പെടുന്നു എന്നതാണ് ഇതിന്‍റെ പ്രത്യേകതയും പ്രാധാന്യവും. |