ദേശാസാല്‍കൃത റൂട്ടുകളില്‍ പെര്‍മിറ്റ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വകാര്യബസ് പണിമുടക്ക് തുടങ്ങി. നവംബര്‍ 11 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും തീരുമാനമായിട്ടുണ്ട്.
പെര്‍മിറ്റ് പുതുക്കുന്നതിനെ കുറിച്ച് കഴിഞ്ഞ ദിവസം ബസുടമകളും ഗതാഗത മന്ത്രി മാത്യു ടി തോമസുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
അടുത്ത സെപ്‌റ്റംബറില്‍ അന്തിമ വിജ്‌ഞാപനം വരുന്നതുവരെ 31 ദേശസാല്‍കൃത റൂട്ടുകളില്‍ സര്‍വീസ് തുടരാന്‍ നിലവില്‍ പെര്‍മിറ്റുള്ളവരെ അനുവദിക്കാമെന്ന് മന്ത്രി മാത്യു ടി. തോമസ് ബസുടമകളോട് പറഞ്ഞിരുന്നു. ഇതു തള്ളിക്കൊണ്ടാണു സമരവുമായി മുന്നോട്ടുപോകാന്‍ ഉടമകള്‍ തീരുമാനിച്ചത്.
കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഫെഡറേഷന്‍, കേരളാ ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, കേരളാ സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, തൃശൂര്‍ ലിമിറ്റഡ് സ്‌റ്റോപ്പ് എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. |