പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > നാളെ സ്വകാര്യബസ് പണിമുടക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നാളെ സ്വകാര്യബസ് പണിമുടക്ക്
സംസ്ഥാനത്ത് ഒരു വിഭാഗം സ്വകാര്യ ബസുകള്‍ നാളെ സൂചനാപണിമുടക്ക് നടത്തും. നവംബര്‍ പതിനൊന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും ബസുടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

ബസുടമകളുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ബസ് സമരവുമായി മുന്നോട്ട് പോകുന്നത്. 31 ദേശസാല്‍കൃത റൂട്ടുകളിലെ പെര്‍മിറ്റ്‌ പുതുക്കി നല്‍കാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരേയാണ്‌ സമരം.

അടുത്ത സെപ്‌റ്റംബറില്‍ അന്തിമ വിജ്‌ഞാപനം വരുന്നതുവരെ 31 ദേശസാല്‍കൃത റൂട്ടുകളില്‍ സര്‍വീസ്‌ തുടരാന്‍ നിലവില്‍ പെര്‍മിറ്റുള്ളവരെ അനുവദിക്കാമെന്ന്‌ മന്ത്രി മാത്യു ടി. തോമസ്‌ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ബസുടമകളോട് പറഞ്ഞിരുന്നു. ഇതു തള്ളിക്കൊണ്ടാണു സമരവുമായി മുന്നോട്ടുപോകാന്‍ ഉടമകള്‍ തീരുമാനിച്ചത്‌.

അതേ സമയം നാല് സംഘടനകള്‍ ബസ് സമരത്തില്‍ നിന്നും പിന്മാറിയിട്ടുണ്ട്. കേരളാ സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓണേഴ്‌സ് ഫെഡറേഷന്‍, കേരളാ ബസ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അസോസിയേഷന്‍, കേരളാ സ്‌റ്റേറ്റ്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, തൃശൂര്‍ ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌ എന്നീ സംഘടനകളാണ് പിന്മാറിയത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വരോട് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു
കടാശ്വാസ കമ്മിഷന്‍ നവം.ഒന്നിന്
പ്രസ്താവന വളച്ചൊടിച്ചു - വി.എസ്.
വിദ്യാര്‍ത്ഥിയുടെ മരണം: ഒരാള്‍ അറസ്‌റ്റില്‍
തീവ്രവാദം: രണ്ട് യുവാക്കള്‍ പിടിയില്‍
തീവ്രവാദം: ഉന്നതതല യോഗം ഇന്ന്