പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ടോട്ടല്‍ ഫോര്‍ യു: കുറ്റപത്രം ഡിസം.1ന്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടോട്ടല്‍ ഫോര്‍ യു: കുറ്റപത്രം ഡിസം.1ന്
ടോട്ടല്‍ ഫോര്‍ യു സ്ഥാപനത്തിന്‍റെ പേരില്‍ തട്ടിപ്പ്‌ നടത്തിയ കേസില്‍ കുറ്റപത്രം ഡിസംബര്‍ ഒന്നിനു സമര്‍പ്പിക്കും. കേസില്‍ ടോട്ടല്‍ ഫോര്‍ യു സ്ഥാപന ഉടമ ശബരിനാഥ്‌ ഉള്‍പ്പെടെ പത്തുപേരെയാണ്‌ പ്രതികളാക്കിയിരിക്കുന്നത്‌.

വഞ്ചനാകുറ്റമാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. കേസെടുത്ത്‌ തൊണ്ണൂ‍റ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക്‌ ജാമ്യം നേടാനാകുമെന്ന സാധ്യത ഒഴിവാക്കാനാണ്‌ ഡിസംബര്‍ ഒന്നിന്‌ തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന്‌ കേസിന്‍റെ അന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്‌.പി രഘു പറഞ്ഞു.

കേസിലെ പ്രധാന പ്രതികളായ ചന്ദ്രമതിയെയും ഡോ.രമണിയെയും ഇനിയും പിടികൂടാന്‍ പൊലീസിന് ആ‍യിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിശദീ‍കരണം. കോടികളുടെ നിക്ഷേപമാണ് ചന്ദ്രമതിയും രമണിയും ചേര്‍ന്ന് ടോട്ടല്‍ ഫോര്‍ യുവിലേക്ക് സംഘടിപ്പിച്ച് നല്‍കിയത്.

ഇതിനിടയില്‍ ഡോ.രമണി സുപ്രീംകോടതിയില്‍ മുന്‍‌കൂര്‍ ജ്യാമ്യാപേക്ഷ നല്‍കി. നുണപരിശോധന ഉള്‍പ്പടെയുള്ള പരിശോധനകളുമായി സഹകരിക്കാന്‍ തയാറാണെന്ന് ഇവര്‍ ജ്യാമ്യാപേക്ഷയില്‍ പറയുന്നു. പല വി.ഐ.പികളുടെയും പണം നിക്ഷേപിക്കുന്നതിന് ഇവര്‍ സഹായിച്ചുവെന്നാണ് ആരോപണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്‍റലിജന്‍സ് സംവിധാനം തകര്‍ന്നു - ചെന്നിത്തല
സര്‍ക്കാ‍ര്‍ മാപ്പുസാക്ഷിയെ തേടുന്നു - ഉമ്മന്‍‌ചാണ്ടി
ഫയാസിന്‍റെ സംഘത്തില്‍ 70 പേര്‍
ഫൈസല്‍ പിടിയിലായതായി സൂചന
കൊല്ലത്ത് തീരദേശ റോഡുകള്‍ തകര്‍ന്നു
തുലാവര്‍ഷം: നെല്‍‌കര്‍ഷകര്‍ ദുരിതത്തില്‍