തുലാവര്‍ഷം കനത്തത്തോടെ കുട്ടനാട്ടെ നെല്‍കര്‍ഷകരും ദുരിതത്തിലായി. നെല്ല് സംഭരണം ഇഴഞ്ഞ് നീങ്ങുന്നതിനിടെയാണ് തുലാമഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായത്.
കൊയ്ത്തിന് പാകമായി നിന്ന 5000 ഏക്കര്‍ പ്രദേശത്തെ കൃഷിയാണ് നശിച്ചിരിക്കുന്നത്. വെള്ളം കയറിയതോടെ നെല്‍ച്ചെടികള്‍ ഒടിഞ്ഞ് വീണു. കിലോ കണക്കിന് നെല്ല് കതിരില്‍ നിന്നും പൊഴിഞ്ഞ് വീണു. പാടങ്ങളില്‍ വെള്ളം കയറിയതിനാല്‍ കൊയ്ത്തും നടക്കുന്നില്ല. കൊയ്ത്ത് യന്ത്രങ്ങള്‍ക്കും ക്ഷാമം അനുഭവപ്പെടുകയാണ്.
നല്ല വിളവ് പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് മഴ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പാടത്തെ വെള്ളം വറ്റിച്ച് ബാക്കിയുള്ള നെല്ല് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. ഈ പ്രദേശങ്ങളില്‍ ലോഡ്ഷെഡ്ഡിംഗും പവര്‍ക്കട്ടും ഒഴിവാക്കിയിട്ടുണ്ട്. തുലാപെയ്ത്ത് പച്ചക്കറി കൃഷിക്കാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
കേരളത്തില്‍ കാന്തല്ലൂരിലാണ് കൂടുതലായി പച്ചക്കറി കൃഷി ചെയ്യുന്നത്. നൂറ് ഹെക്ടറോളം പ്രദേശത്തെ കൃഷി മഴയില്‍ നശിച്ചിട്ടുണ്ട്. ക്യാബേജ്, കാരറ്റ് തുടങ്ങിയ കൃഷികള്‍ പൂര്‍ണ്ണമായും നശിച്ചു. കൃഷിനാശം കര്‍ഷകരെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. |