പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കേരള എം.പിമാര്‍ സഭ തടസ്സപ്പെടുത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരള എം.പിമാര്‍ സഭ തടസ്സപ്പെടുത്തി
Parliament
KBJWD
കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്ത് നിന്നുമുള്ള എം.പിമാര്‍ പാര്‍ലമെന്‍റിനുള്ളില്‍ ബഹളം വച്ചു. ഇതേ തുടര്‍ന്ന് പാര്‍ലമെന്‍റ് നടപടികള്‍ സ്തംഭിച്ചു.

കഴിഞ്ഞ ദിവസം ഈ വിഷയം ഉന്നയിക്കാന്‍ കേരളത്തില്‍ നിന്നുമുള്ള എം.പിമാര്‍ രണ്ടു പ്രാവശ്യം ശ്രമിച്ചിരുന്നു. വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാണ് എം.പിമാരുടെ ആവശ്യം. എന്നാല്‍ സ്പീക്കര്‍ ഇതിനോട് വഴങ്ങാതിരുന്നതിനാല്‍ എം.പിമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എം.പിമാര്‍ ഇന്ന് പാര്‍ലമെന്‍റിന് മുന്നില്‍ ഗാന്ധിപ്രതിമയ്ക്ക് സമീപം ധര്‍ണ്ണ നടത്തിയിരുന്നു. ഇതിന് ശേഷമാണ് എം.പിമാര്‍ ലോക്സഭയിലെത്തിയത്. സഭ സമ്മേളിച്ചയുടനെ ഇന്ത്യയുടെ ചന്ദ്രദൌത്യത്തിന് നേതൃത്വം വഹിച്ച ശാസ്ത്രജ്ഞന്മാരെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അഭിനന്ദിച്ചു.

അതിന് ശേഷം ക്രിക്കറ്റ് വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും സ്പീക്കര്‍ അഭിനന്ദിച്ചു. ഇതിന് ശേഷമാണ് കേരള എം.പിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുദ്രാവാക്യം വിളികളുമായി എം.പിമാര്‍ എഴുന്നേറ്റ് നിന്നു. എല്ലാ ഇടതുപക്ഷ എം.പിമാരും പിന്തുണയുമായി രംഗത്തെത്തി.

സ്പീക്കര്‍ എം.പിമാരോട് അവരവരുടെ സീറ്റുകളിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചെങ്കിലും എം.പിമാര്‍ കൂട്ടാക്കിയില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എം.പിമാരുടെ പാര്‍ലമെന്‍റ് ധര്‍ണ്ണ ഇന്ന്
എല്‍.ടി.ടി.ഇ പ്രവര്‍ത്തകന്‍ പിടിയില്‍
ശബരിമല നട അടച്ചു
കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ കുടുങ്ങി
കുടിശിക തീര്‍ക്കാന്‍ 125.79 കോടി അനുവദിച്ചു
ശബരിമലയില്‍ ഫെസ്റ്റിവല്‍ കണ്‍‌ട്രോള്‍ റൂം