പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സ്മാര്‍ട്ട്‌സിറ്റി: തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്മാര്‍ട്ട്‌സിറ്റി: തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടു
സ്മാര്‍ട്ട്‌സിറ്റിയുടെ സ്ഥലത്ത് നിന്ന് കെ.എസ്.ഇ.ബിയുടെ വസ്തുവകകള്‍ മാറ്റുന്നത് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടു. ഇന്ന് ചേര്‍ന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടത്.

സ്മാര്‍ട്ട്‌സിറ്റിക്ക് വേണ്ടി ഏറ്റെടുത്ത 246 ഏക്കര്‍ ഭൂമിയില്‍ 100 ഏക്കര്‍ ഭൂമി വൈദ്യുതി ബോര്‍ഡില്‍ നിന്നുമാണ് ഏറ്റെടുത്തിരുന്നത്. ഈ സ്ഥാലത്ത് ബോര്‍ഡിന്‍റെ കെട്ടിടങ്ങളും ഡോര്‍മിറ്ററിയും ഉണ്ട്. ഇതിന് സമീപത്തുകൂടെ പൊതുമരാമത്ത് വക റോഡും കടന്നു പോകുന്നുണ്ട്. ഈ റോഡും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കം നിലനില്‍ക്കുന്നത്.

പൊളിച്ചു നീക്കുന്നതിന്‍റെ ചെലവ് ആര് വഹിക്കും എന്നതാണ് പ്രധാന തര്‍ക്ക വിഷയം. ഇന്നത്തെ ചര്‍ച്ചയില്‍ വൈദ്യുതി വകുപ്പില്‍ നിന്നും ഏറ്റെടുത്ത 100 ഏക്കര്‍ ഭൂമിയില്‍ കൂടി കടന്നുപോകുന്ന പൊതുമരാമത്ത് വകുപ്പിന്‍റെ റോഡ് സ്മാര്‍ട്ട് സിറ്റി തന്നെ മാറ്റി നിര്‍മ്മിക്കും. ഇതിന് രണ്ടു കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിരിക്കുന്നത്.

ഭൂമിക്ക് സെസ് പദവി കിട്ടുന്നതിന് ഈ റോഡ് പ്രധാന തടസമായിരുന്നു. ഇന്നത്തെ ചര്‍ച്ചയോടെ ഈ തടസം നീങ്ങിയിരിക്കുകയാണ്. ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുതി ബോര്‍ഡിന്‍റെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന്‍റെ ചെലവ് സ്മാര്‍ട്ട് സിറ്റിയും സര്‍ക്കാരും ചേര്‍ന്ന് പൊളിച്ച് നീക്കും.

വൈദ്യുതി ബോര്‍ഡിന്‍റെ ഡോര്‍മിറ്ററി അടക്കമുള്ള കെട്ടിടങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന്‍റെ ചെലവാണ് സ്മാര്‍ട്ട് സിറ്റി വഹിക്കുക. ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിന്‍റെ ചെലവ് സര്‍ക്കാരും വഹിക്കും. മൂന്നു ലക്ഷം രൂപയുടെ ചെലവ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടി വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കോര്‍കമ്മിറ്റി യോഗത്തിലുണ്ടായ ധാരണകള്‍ സര്‍ക്കാരിനെയും സ്മാര്‍ട്ട് സിറ്റി അധികൃതരെയും അറിയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.. വൈദ്യുതിബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്മാര്‍ട്ട് സിറ്റി പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നവംബര്‍ ഒന്ന് ഭൂസംരക്ഷണ നിയമം - മന്ത്രി
രഞ്ജിത് വധം: പ്രതികളെക്കുറിച്ച് സൂചന
കുടിയൊഴിഞ്ഞവര്‍ പുതിയ വീടുകളിലേക്ക് മാറി
കാസര്‍കോട്ട് താപവൈദ്യുതിനിലയം
വികസനത്തിന് തടസം തൊഴിലാളിക്ഷാമം - വേലു
ആറളം ഭൂമി മറിച്ചുവില്‍ക്കാന്‍ ശ്രമം - ജാനു