പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഹൈക്കോടതി ബഞ്ച്: തര്‍ക്കം രൂക്ഷം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഹൈക്കോടതി ബഞ്ച്: തര്‍ക്കം രൂക്ഷം
തലസ്ഥാനത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെയും എറണാകുളത്തെയും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായി.

ബഞ്ചിനെതിരെ എറണാകുളത്ത് ഗൂഢാലോചന നടക്കുന്നുവെന്ന് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബഞ്ച് അനുവദിച്ച് കിട്ടാനുള്ള ശ്രമത്തെ ചെറുക്കുമെന്ന് എറണാകുളത്തെ അഭിഭാഷകരും പറയുന്നു. ഹൈക്കോടതി ബഞ്ച് അനുവദിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ചീഫ് ജ്സ്റ്റിസിന്‍റെ അഭിപ്രായം തേടണമെന്നാണ് നിയമം അനുശാസിക്കുന്നത്.

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനെതിരെ കേരള ഹൈക്കോടതി ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ തീരുമാനം എടുത്തിട്ടുണ്ടെന്നാണ് എറണാകുളത്തെ അഭിഭാഷകര്‍ പറയുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിന്‍റെ അഭിപ്രായം മറികടന്നുകൊണ്ട് രാഷ്ട്രീയ സ്വാധീനത്തിന്‍റെ ബലത്തില്‍ ബഞ്ച് സ്ഥാപിക്കുകയെന്നത് തെറ്റായ നടപടിയാണ്.

എന്നാല്‍ ഹൈക്കോടതിയിലെ അഭിഭാഷകരുടെ താത്പര്യപ്രകാരമുള്ള ഗൂഢാലോചനയാണ് ഇതെന്ന് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ആരോപിക്കുന്നു. ഇന്ത്യയുടെ പരമാധികാരി രാഷ്ട്രപതിയാണ്. രാഷ്ട്രപതിക്ക് മാത്രം കൈകാര്യം ചെയ്യേണ്ട വിഷയത്തില്‍ ഒരു ചീഫ് ജസ്റ്റീസോ അഭിഭാഷകരോ തീരുമാനമെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് തലസ്ഥാനത്തെ അഭിഭാഷകര്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതി ബഞ്ച് അനുവദിച്ചാലും അത് നടപ്പാവില്ലെന്നാണ് എറണാകുളം ബാര്‍ അസോസിയേഷന്‍റെ ഉറച്ച വിശ്വാസം. ഈ മാസം 21 ന് തിരുവനന്തപുരം ജില്ലയില്‍ സര്‍വ്വകക്ഷി പിന്തുണയോടെ ഹര്‍ത്താല്‍ നടത്തി സമരം ഊര്‍ജ്ജിതപ്പെടുത്താനാണ് തിരുവനന്തപുരത്തെ അഭിഭാഷകരുടെ തീരുമാനം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഭരണങ്ങാനത്തേയ്ക്ക് വിശ്വാസികളുടെ പ്രവാഹം
ആയുധം‌കടത്ത്: പ്രതികളെ റിമാന്‍‌ഡ് ചെയ്തു
ടിപ്പര്‍ലോറിയിടിച്ച് യുവാവ് മരിച്ചു
കേരളത്തില്‍ റബ്ബറിന്‍റെ വിലയിടിയുന്നു
സ്മാര്‍ട്ട്‌‌സിറ്റി: ഇന്ന് യോഗം ചേരുന്നു
സ്വര്‍ണ്ണവില കൂടാന്‍ സാധ്യത