പാര്‍ട്ടി തീരുമാനങ്ങള്‍ ലംഘിച്ചവര്‍ ആരായാലും അവര്‍ പുറത്തു പോകുമെന്ന് കേരള കോണ്‍ഗ്രസ് (ജെ) നേതാവ് പി.സി. തോമസ് എം.പി അറിയിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച പാര്‍ട്ടി അംഗത്തിന്‍റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ പ്രശ്‌നം പാര്‍ട്ടിയില്‍ തന്നെ തീരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള തീരുമാനം ലംഘിച്ചവര്‍ ആരായാലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല - തോമസ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് കുന്നപ്പള്ളിക്കെതിരെയാണ് യു.ഡി.എഫ് അവിശ്വാസം കൊണ്ടു വന്നത്. ഇതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് അംഗമായ ബിജു കൈപ്പാറേടന്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു.
ജോസഫ് ഗ്രൂപ്പിലെ തോമസ് പക്ഷക്കാരനായാണ് ബിജു അറിയപ്പെടുന്നത്. താന്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാണ് വോട്ട് ചെയ്തതെന്നാണ് ബിജു നല്‍കുന്ന വിശദീകരണം. |
| തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ | |
|