പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നു. പണിമുടക്കുമൂലം മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെടുവാന്‍ സാധ്യതയുണ്ട്‌.

ഹൗസ്‌ സര്‍ജന്മാര്‍ നിര്‍ബന്ധിത ഗ്രാമീണ സേവനം നടത്തണമെന്ന വ്യവസ്ഥക്കെതിരെയാണ്‌ സമരം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള 24 മണിക്കൂര്‍ സമരം രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. എം.ബി.ബി.എസ്, ഡന്‍റല്‍, പി.ജി, ഹൌസ് സര്‍ജ്ജന്മാര്‍, നിര്‍ബന്ധിത കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമരത്തിന്‍റെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ക്ലിനിക്കുകളും ക്ലാസുകളും ബഹിഷ്ക്കരിക്കും. നിബന്ധനകാരണം പി.ജി. എന്‍ട്രന്‍സ്‌ പരീക്ഷയെഴുതാനാവുന്നില്ലെന്നാണ്‌ പരാതി. സര്‍ക്കാര്‍ സീറ്റില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രമാണ്‌ ഈ നിബന്ധന ബാധകം.

മറ്റ് പ്രഫഷണല്‍ കോഴ്സുകളിലും സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ നിബന്ധനയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ബോണ്ടും നിര്‍ബന്ധിത സേവനവും ഏകപക്ഷീയമായി നടപ്പാക്കുന്നത് സ്വകാര്യ മെഡിക്കല്‍ കോളജുകളെ സഹായിക്കാനാണെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആരോപണം.

ഇന്ന്‌ ഇതുസംബന്ധിച്ച്‌ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന്‌ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വെളിയം നാണക്കേടുണ്ടാക്കി - എ.ഐ.ടി.യു.സി
ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും
ടെക്നോപാര്‍ക്കില്‍ തൊഴില്‍ തട്ടിപ്പ്
ആണവക്കരാര്‍ ഇന്ത്യയുടെ പരാജയം - വൃന്ദ കാരാട്ട്
ദമാമില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു
വള്ളത്തോള്‍ പുരസ്കാരം പുതുശേരി രാമചന്ദ്രന്