പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പറമ്പിക്കുളം തമിഴ്നാട് കയ്യടക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പറമ്പിക്കുളം തമിഴ്നാട് കയ്യടക്കുന്നു
പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയുടെ നിയന്ത്രണം പൂര്‍ണ്ണമായും തമിഴ്നാട് കയ്യടക്കുന്നതായി ആരോപണം. പദ്ധതി പ്രദേശങ്ങളില്‍ ഒഴിവുള്ള തസ്തികകള്‍ സംസ്ഥാന ജലവിഭവവകുപ്പ് നികത്താത്തതിനാലാണ് നിയന്ത്രണം പൂര്‍ണമായും തമിഴ്നാടിനായത്.

പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന പ്രധാന ഡാമുകളിലും മറ്റുമായി പതിനൊന്ന് തസ്തികകളാണ് വര്‍ഷങ്ങളായി ഒഴിഞ്ഞ് കിടക്കുന്നത്. ആളിയാറിലും നീരാറിലും പറമ്പിക്കുളത്തും കേരള ഷോളയാറിലും അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാരുടെയും അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരുടെയും തസ്തികകളില്‍ ആളില്ല.

തമിഴ് നാട്ടിലെ വിവിധ സ്റ്റേഷനുകളിലെ ആറ് ഓവര്‍സീയര്‍മാരുടെ ഒഴിവും നികത്തിയിട്ടില്ല. അടുത്തിടെയായി പറമ്പിക്കുളത്ത് നിയമിതനായ അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനിയറെ തദ്ദേശഭരണ വകുപ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ മഴയുടെയും വെള്ളത്തിന്‍റെയും സ്ഥിതിവിവര കണക്കുകള്‍ നേരിട്ട് പരിശോധിച്ച് രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥരുടെ അഭാവം തമിഴ്നാട് ജിലവിഭവ വകുപ്പ് നല്‍കുന്ന കണക്കുകളെയാണ് കേരളം ഇപ്പോള്‍ ആശ്രയിക്കുന്നത്.

ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ലഭിക്കുന്ന കണക്കുകളില്‍ വന്‍ വ്യത്യാസം ഉള്ളതായി ആരോപണമുണ്ട്. കരാര്‍ പ്രകാരം കേരളത്തിന് ലഭിക്കേണ്ട വെള്ളത്തിന്‍റെ അളവില്‍ കനത്ത നഷ്ടമുണ്ടാകുന്നതിന് കാരണം ഉദ്യോഗസ്ഥരുടെ അഭാവമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മില്‍‌മ: കൂട്ടിയ വില വെള്ളിയാഴ്ച മുതല്‍
എസ്.രാധകൃഷ്ണന്‍ ചുമതലയേറ്റു
ലക്‍ഷ്യം ഏറ്റെടുത്ത ഭൂമിയിലെ പരിശോധന - ബാലന്‍
നവമൂന്നാര്‍ വെറും സ്വപ്നം - സി.എ കുര്യന്‍
ടാറ്റ കയ്യേറിയ ഭൂമി ഏറ്റെടുത്തു
കോഴിക്കോട്ട് വാഹനാപകടം: മൂന്ന് മരണം