പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കേന്ദ്രം നിലപാട് തിരുത്തണം - ബേബി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേന്ദ്രം നിലപാട് തിരുത്തണം - ബേബി
M.A Baby
KBJWD
വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രം കൂടുതല്‍ ആനുകൂല്യം നല്‍കുന്ന കേന്ദ്ര നിലപാട് തിരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ രംഗത്ത് നേട്ടം കൈവരിച്ച സംസ്ഥാനങ്ങള്‍ക്കും പ്രോത്സാഹനമെന്ന നിലയില്‍ കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് സംസ്ഥാനത്തെ കോളജ് പ്രിന്‍സിപ്പല്‍മാരുടെ രണ്ടു ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി.

കോളജ് വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്താന്‍ ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായത്തിലേക്കുള്ള മാറ്റത്തിന് ഓരോ കോളജുകളും സ്വയം തയാറെടുപ്പ് നടത്തണം. നാക് അക്രിഡിറ്റേഷന്‍ നേടിയെടുക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ കോളജുകള്‍ സ്വയം സജ്ജമാവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
വീഡിയോ കാണുക
കൂടുതല്‍
അക്വോറിയം റിഫോംസ് ബില്ല്: നടപടി തുടങ്ങി
ശബരിമല: അവലോകന യോഗം തുടങ്ങി
ഹൈക്കോടതിക്കെതിരെ സി.കെ ഗുപ്തന്‍
ക്ലസ്റ്റര്‍ യോഗം തുടങ്ങി; പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടി
ബിന്ദു മഹേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
സെസ് നിബന്ധനകളോടെ നടപ്പാക്കും