പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ആദിവാസി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആദിവാസി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്നു
ദേവികുളം ഡി.എഫ്‌.ഐ ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം നടത്തുന്ന ആദിവാസി സംഘത്തില്‍ പെട്ട യുവാവ്‌ ആത്മഹത്യ ഭീഷണി മുഴക്കുന്നു.

ഭൂമി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന്‌ കാണിച്ച്‌ ബിജു എന്ന യുവാവണ്‌ മരത്തിനു മുകളില്‍ കയറിയിരിക്കുന്നത്‌. വളരെയധികം ഉയരമുള്ള ചൂളമരത്തിന്‍റെ ഏറ്റവും മുകളിലായാണ് ബിജു ഇരിക്കുന്നത്. ഭൂമി പ്രശ്നത്തില്‍ ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ താന്‍ താഴേയ്ക്ക് ചാടുമെന്ന് ബിജു വിളിച്ചുപറയുന്നുണ്ട്.

ദേവികുളം സബ്കളക്ടര്‍ സ്ഥലത്തെത്തുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ എത്തിയിട്ടില്ല. ബിജുവിനെ അനുനയിപ്പിക്കാന്‍ കൂടെയുള്ളവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ വഴങ്ങുന്നില്ല. 26 ആദിവാസി കുടുംബങ്ങളാണ് ഡി.എഫ്.ഒ ഓഫീസിന് മുന്നില്‍ സത്യഗ്രഹമിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ ബിജുവിനോട് താഴെയിറങ്ങാന്‍ ആവശ്യപ്പെടുന്നുണ്ട്.

തഹസില്‍ദാരും മറ്റ് റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെങ്കിലും ഭൂമി പ്രശ്നത്തില്‍ ഒരു ഉറപ്പ് പറയാന്‍ അവര്‍ക്ക് കഴിയില്ല. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാല്‍ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂവെന്നാണ് ഇവരുടെ നിലപാട്.
കൂടുതല്‍
കരിപ്പൂരില്‍ വ്യാജപാസ്പോര്‍ട്ടുമായി രണ്ടുപേര്‍ പിടിയില്‍
ചിറയിന്‍‌കീഴ് ജലോത്സവം 13ന്
കേരളത്തില്‍ മഴ ശക്തമാകും
യു.പി അധ്യാപകര്‍ക്ക് ഐ.ടി പരിശീലനം
മലയാളി യുവാവ് വിമാനാപകടത്തില്‍ മരിച്ചു
പച്ചക്കറിയില്‍ സ്വയം‌പര്യാപ്തത നേടും - മുല്ലക്കര