പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ട്രഷറി പ്രവര്‍ത്തനം മെച്ചപ്പെടുത്തും - ഐസക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ട്രഷറി പ്രവര്‍ത്തനം മെച്ചപ്പെടുത്തും - ഐസക്
സംസ്ഥാനത്തുടനീളം നടക്കുന്ന സോഷ്യല്‍ ഓഡിറ്റുകള്‍ക്ക്‌ ശേഷം ജൂറി തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച്‌ അതിലെ നിര്‍ദ്ദേശങ്ങള്‍ വിശദമായി പഠിച്ചശേഷം ട്രഷറി വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ചെയ്യാനാവുന്നതൊക്കെ പ്രാവര്‍ത്തികമാക്കുമെന്ന്‌ ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ്‌ ഐസക്‌ പറഞ്ഞു.

ട്രഷറികളില്‍ നടപ്പാക്കുന്ന സോഷ്യല്‍ ഓഡിറ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്‌ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സുതാര്യമായ ജനകീയ വിമര്‍ശന പ്രക്രിയയിലൂടെ വകുപ്പിന്‍റെ കാര്യക്ഷമത ഉയര്‍ത്തുകയാണ്‌ സോഷ്യല്‍ ഓഡിറ്റിന്‍റെ ലക്‍ഷ്യമെന്ന്‌ മന്ത്രി പറഞ്ഞു.

വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പൗരവകാശ രേഖയുടെ ജനകീയ വിലയിരുത്തലാണ്‌ ഇതുവഴി സാദ്ധ്യമാവുക. സംസ്ഥാനത്തെ എല്ലാ ട്രഷറികളുടെയും പൗരാവകാശ രേഖ തയ്യാറായി വരികയാണ്‌. സെപ്റ്റംബറില്‍ എല്ലാ ജില്ലകളിലും ഒക്ടോബറില്‍ എല്ലാ ട്രഷറികളിലും സോഷ്യല്‍ ഓഡിറ്റ്‌ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഒരു വകുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ഓഫീസുകളും സോഷ്യല്‍ ഓഡിറ്റിന്‌ വിധേയമാക്കുന്നത്‌ ഇന്ത്യയില്‍ ആദ്യമായാണ്‌. സര്‍ക്കാരിന്‍റെ എല്ലാ സാമ്പത്തിക ഇടപാടുകളും നടത്തുന്ന ട്രഷറികള്‍ ജനകീയ വിചാരണയ്ക്ക്‌ വിധേയമാകുന്നതിലൂടെ ഭരണം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിന്‌ വഴിയൊരുക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

ഇത്തവണ ജൂറി നല്‍കുന്ന റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ എന്ത്‌ നടപടി സ്വീകരിച്ചു എന്നത്‌ അടുത്ത സോഷ്യല്‍ ഓഡിറ്റില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്ട്രഷറി തയ്യാറാക്കിയ പൗരാവകാശ രേഖ ചടങ്ങില്‍ പ്രകാശനം ചെയ്തു.
കൂടുതല്‍
ഗള്‍ഫ് വിമാനനിരക്കുകള്‍ ഉയരുന്നു
ട്രാവല്‍ ഏജന്‍റുമാര്‍ എയര്‍‌ഇന്ത്യാ ധര്‍ണ്ണ നടത്തി
വനവിഭവങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കും - മന്ത്രി
എന്‍.സി.പിയുടെ യു.ഡി.എഫ് പ്രവേശനം: ചര്‍ച്ച തുടരുന്നു
ദേവസ്വം സെക്രട്ടറി രാജിവയ്ക്കണം - നാരായണന്‍
കൊല്ലത്ത് വാഹനാപകടം; രണ്ട് മരണം