പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഗള്‍ഫ് വിമാനനിരക്കുകള്‍ ഉയരുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗള്‍ഫ് വിമാനനിരക്കുകള്‍ ഉയരുന്നു

KV Muralidharan and Cha nnankara MP Kunju
WDWD
കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ നിരക്ക് ഒന്നര ഇരട്ടിയോളം വര്‍ദ്ധിച്ചു.

ഓഗസ്റ്റ് പതിനഞ്ച് വരെ യു.എ.ഇ സെക്റ്ററിലേക്ക് 7500 മുതല്‍ 9000 രൂപവരെയായിരുന്നു. തിരുവനന്തപുരം - ദുബായ് ടിക്കറ്റ് നിരക്ക് 8700 രൂപയും. ഇപ്പോള്‍ വിവിധ വിമാന കമ്പനികള്‍ 19,000 മുതല്‍ 29,500 രൂപ വരെയാണ്.

ടിക്കറ്റ് വര്‍ദ്ധന സീസണിലെ തിരക്ക് മൂലമാണെന്ന് വിമാന കമ്പനികള്‍ പറയുന്നെങ്കിലും ഇതൊരു ടെസ്റ്റ് ഡോസായിട്ടാണ് ട്രാവല്‍ ആന്‍റ് ടൂറിസം ഏജന്‍റുമാര്‍ കാണുന്നത്. 29000 രൂപവരെ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നപ്പോഴും എയര്‍ ഇന്ത്യ ഇപ്പോഴും 19000 രൂപയാണ് ഈടാക്കുന്നത്.

ട്രാവല്‍ ആന്‍റ് ടൂറിസം അസോസിയേഷന്‍ കേന്ദ്ര വ്യോമയാന വകുപ്പില്‍ നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായിട്ടാണ് അയാട്ട നിര്‍ദ്ദേശിച്ച ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് എയര്‍ ഇന്ത്യയുടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയാതെ വന്നത്.

ഓണത്തിരക്ക് ഏറുന്ന ഈ സമയത്ത് കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാവുന്നതിനു പകരം വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയോ വലിയ വിമാനങ്ങള്‍ക്ക് പകരം ചെറിയ വിമാനങ്ങള്‍ ഉപയോഗിക്കുകയോ ആണ് മിക്ക വിമാന കമ്പനികളും ചെയ്യുന്നത്.

കേരളത്തിലേക്ക് ആഴ്ചയില്‍ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നായി 31 സര്‍വീസുകള്‍ നടത്തിയിരുന്ന ശ്രീലങ്ക എയര്‍ലൈന്‍സ് 11 സര്‍വീസ് വെട്ടിക്കുറച്ചിരിക്കുകയാണ്.

ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡുണ്ടാക്കി അമിതമായി നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് ട്രാവല്‍ ആന്‍റ് ടൂറിസം അസോസിയേഷന്‍ പ്രസിഡന്‍റ് കെ.വി.മുരളീധരനും സെക്രട്ടറി ചാന്നാങ്കര എം.പി കുഞ്ഞും പറഞ്ഞു.

ട്രാവല്‍ ഏജന്‍റുമാര്‍ എയര്‍‌ഇന്ത്യാ ധര്‍ണ്ണ നടത്തി
കൂടുതല്‍
ട്രാവല്‍ ഏജന്‍റുമാര്‍ എയര്‍‌ഇന്ത്യാ ധര്‍ണ്ണ നടത്തി
വനവിഭവങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കും - മന്ത്രി
എന്‍.സി.പിയുടെ യു.ഡി.എഫ് പ്രവേശനം: ചര്‍ച്ച തുടരുന്നു
ദേവസ്വം സെക്രട്ടറി രാജിവയ്ക്കണം - നാരായണന്‍
കൊല്ലത്ത് വാഹനാപകടം; രണ്ട് മരണം
മാധ്യമങ്ങള്‍ ജനാധിപത്യത്തെ പരിപോഷിപ്പിക്കണം - വി.എസ്