ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ക്കു ന്യായവില ഉറപ്പാക്കാന്‍ ഇ.ഡി.സികള്‍ പുന:സംഘടിപ്പിക്കുമെന്ന് മന്ത്രി ബിനോയ് വിശ്വം അറിയിച്ചു.
കോട്ടൂര്‍ കാപ്പുകാട് അഞ്ചുകോടിയോളം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന നാട്ടാന പുനരധിവാസ കേന്ദ്രത്തിന്‍റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആനകളുടെ പുനരധിവാസത്തിന് വേണ്ടി തയ്യാറാക്കുന്ന ആറ് ട്രഞ്ചുകളില്‍ രണ്ടെണ്ണം മന്ത്രി തുറന്നുകൊടുത്തു.
കൂറ്റന്‍ ഇരുമ്പ് ഗേറ്റും കിടങ്ങുകളാല്‍ സംരക്ഷിക്കപ്പെടുന്നതുമായ ഒരേക്കര്‍ മുതല്‍ മുന്നേക്കര്‍ വരെയുളള പ്രദേശത്തേക്ക് ആനകളെ സ്വതന്ത്രമായി വിടുന്ന ഈ മാതൃക ലോകത്തെ തന്നെ ആദ്യ സംരംഭമാണെന്നു വനംവകുപ്പ് അറിയിച്ചു. 30 ആനകളെ പുനരധിവസിപ്പിക്കാനാണ് പദ്ധതി ലക്‍ഷ്യമിടുന്നത്.
ചടങ്ങില്‍ ജി.കാര്‍ത്തികേയന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. വര്‍ക്കല രാധാകൃഷ്ണന്‍ എം.പി വെളളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഒ.ശ്രീകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രന്‍, ചീഫ് വൈല്‍ഡ് ലൈഫ് വര്‍ഡന്‍ ജെ.കെ.തിവാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
|