കേരളത്തില്‍ എന്‍.സി.പിയുടെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിവരികയാണെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു.
മുന്നണി പ്രവേശന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയാല്‍ സംസ്ഥാന ഘടകങ്ങള്‍ അംഗീകരിക്കുകയാണ് രീതി. ദേശീയ തലത്തില്‍ എന്‍.സി.പി യു.പി.എയുടെ ഭാഗമാണ്. ഇതു കൂടി പരിഗണിച്ചുകൊണ്ടായിരിക്കും തീരുമാനം ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരിഖ് അന്‍വര്‍ ഇക്കാര്യം അറിയിച്ചത്.
|