പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും - ആന്‍റണി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തും - ആന്‍റണി
A.K Antony
KBJWD
പ്രതിരോധ രംഗത്ത് നിന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ കേരളത്തിന് പ്രതീക്ഷിക്കാമെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്‍റണി പറഞ്ഞു.

കാസര്‍കോട്ട് പ്രതിരോധ മന്ത്രാലയം തുടങ്ങുന്ന ഏവിയോണിക് യൂണിറ്റിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിരോധ വകുപ്പിന് കീഴിലുള്ള കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ കേരളത്തില്‍ തുടങ്ങുന്നതിനുള്ള പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്നുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ അക്കാദമിയായ ഏഴിമല നാവിക അക്കാദമി അടുത്ത വര്‍ഷം തന്നെ രാഷ്ട്രത്തിന് സമര്‍പ്പിക്കും.

കേന്ദ്രത്തില്‍ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബന്ധത്തിന് യാതൊരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്നും കേരളത്തിന്‍റെ വികസന സങ്കല്പത്തിന് മാറ്റം വരുത്താന്‍ സമയമായെന്നും ആന്‍റണി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

കേരളത്തില്‍ അനാവശ്യ വിവാദങ്ങള്‍ മൂലം പല വികസന പദ്ധതികള്‍ മുടങ്ങിപ്പോവുകയാണെന്നും വികസന സങ്കല്പത്തില്‍ അനുയോജ്യമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും ചടങ്ങില്‍ സംസാരിച്ച് വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. കേരളത്തില്‍ വടക്ക് നിന്നും തെക്കോട്ടേയ്ക്ക് തുടങ്ങുന്ന ഒരു പുതിയ വികസന സങ്കല്പത്തിന്‍റെ തുടക്കമാണ് ഇന്ന് കാസര്‍കോട്ട് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്‌ സീതാംഗേളിയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിലാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ്‌ ലിമിറ്റഡ് സ്ട്രാറ്റജിക്‌ ഇലക്ട്രോണിക്സ്‌ നിര്‍മ്മാണ ഫാക്ടറി ആരംഭിക്കുന്നത്. കമ്മ്യൂണിക്കേഷന്‍, റഡാര്‍, നാവിഗേഷന്‍, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്‌ വാര്‍ഫെയര്‍ മേഖലകളിലെ ഇലക്ട്രോണിക്സ്‌ ഉപകരണങ്ങളാണ്‌ നിര്‍ദ്ദിഷ്ട ഫാക്ടറിയില്‍ നിര്‍മ്മിക്കുക.
കൂടുതല്‍
അധ്യാപകന്‍റെ മരണം മര്‍ദ്ദനം മൂലം
ഏവിയോണിക് യൂണിറ്റിന് തറക്കല്ലിട്ടു
ആറ‌ന്മുള വള്ളസദ്യ ഇന്ന്
ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ
സ്വാശ്രയം: മാനേജുമെന്‍റുകളുമായി ഇന്ന് ചര്‍ച്ച
എച്ച്.എ.എല്‍ ശിലാസ്ഥാപനം ഇന്ന്