പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സൌജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൌജന്യ ഓണക്കിറ്റ് വിതരണം ഇന്നു മുതല്‍
സംസ്ഥാനത്തെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ ഓണത്തിനു നല്‍കുന്ന സൗജന്യ ഓണകിറ്റിന്‍റെ വിതരണം ഇന്നു മുതല്‍ ആരംഭിക്കും.

ഈ മാസം 31 വരെ കിറ്റ് ലബ്യമാവും. സൗജന്യ കിറ്റില്‍ രണ്ട്‌ കിലോ അരി, 500 ഗ്രാം പഞ്ചസാര, 200ഗ്രാം മുളക്‌, 100ഗ്രാം ചായപ്പൊടി എന്നിവ അടങ്ങിയിട്ടുണ്ട്‌. ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക്‌ സപ്ലൈകോയുടെ ഏത്‌ ഔട്ട്‌ലെറ്റില്‍ നിന്നും ബി.പി.എല്‍. റേഷന്‍ കാര്‍ഡ്‌ ഹാജരാക്കി സൗജന്യമായി കൈപ്പറ്റാം.

സംസ്ഥാനത്തെ എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും സൗജന്യ ഓണം കിറ്റ്‌ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം‌. സപ്ലൈകോയുടെ മാവേലിസ്റ്റോര്‍, ലാഭം മാര്‍ക്കറ്റ്‌, സൂപ്പര്‍ മാര്‍ക്കറ്റ്‌ തുടങ്ങിയ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും കിറ്റുകള്‍ വിതരണം നടത്തും.
കൂടുതല്‍
അരിവിഹിതം: കേന്ദ്രതീരുമാനം അപലപനീയം
മാറാട്: അന്തിമവിധി 29ന്
വി.എസിനെതിരെ രൂക്ഷ വിമര്‍ശനം
സ്വാശ്രയം: ഫീസ് മുഹമ്മദ് കമ്മിറ്റിക്ക് വിട്ടു
അഫ്ഗാന്‍ യുവാക്കളെ വിട്ടയച്ചു
വൈദ്യുതിബോര്‍ഡ് പ്രവര്‍ത്തന ശൈലി മാറും