പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മന്ത്രി ഇരുചക്രവാഹനത്തില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മന്ത്രി ഇരുചക്രവാഹനത്തില്‍
WDWD
പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൃഷി മന്ത്രി മുല്ലക്കര രത്നാ‍കരന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു ബൈക്കില്‍ യാത്ര ചെയ്തു. തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ നിന്ന് കമലേശ്വരത്തെ വീട് വരെയാണ് മന്ത്രി ബൈക്ക് യാത്ര നടത്തിയത്.

കോഴിക്കോട് നിന്ന് രാവിലെ ആണ് മന്ത്രി തമ്പാനൂരിലെത്തിയത്. ഔദ്യോഗിക വാഹനത്തിന്‍റെ ഡ്രൈവര്‍ അജയന്‍ ബൈക്കുമായി കാത്ത് നില്‍പ്പുണ്ടായിരുന്നു.

ബൈക്കിന് പൊലീസ് അകമ്പടിയുണ്ടായിരുന്നു. ബൈക്ക് യാത്ര സുഖകരമായ അനുഭവമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് നിന്ന് യാത്ര ചെയ്ത് വന്ന ക്ഷീണം തീര്‍ക്കാന്‍ ബൈക്ക് യാത്ര സഹായകമായെന്ന് മുല്ലക്കര രത്നാകരന്‍ അഭിപ്രായപ്പെട്ടു. ബൈക്ക് ഓടിക്കാന്‍ അറിയില്ലെങ്കിലും ബൈക്കില്‍ യാത്ര ചെയ്യാന്‍ ഇഷ്ടമാണെന്ന് മന്ത്രി വെളിപ്പെടുത്തി.
കൂടുതല്‍
പണുമുടക്ക്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
അഭയ: സി ബി ഐ ഉദ്യോഗസ്ഥര്‍ ഹാജരാകണം
പണിമുടക്ക്: ചിലയിടങ്ങളില്‍ അക്രമം
സ്വര്‍ണ്ണപ്പണിക്കാരനെ വെട്ടി 14 ലക്ഷം കവര്‍ന്നു
ബിന്ദ്രയ്ക്ക്‌ മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡല്‍
പണിമുടക്ക് വിമാനങ്ങളെയും ബാധിച്ചു