പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പണിമുടക്ക്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പണിമുടക്ക്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം മാധ്യമ പ്രവര്‍ത്തകരെ പണിമുടക്കനുകൂലികള്‍ കയ്യേറ്റം ചെയ്തു. പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനങ്ങള്‍ തടയുന്നത് ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകരെ ആണ് പണിമുടക്കനുകുലികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കോഴിക്കോട് മൂന്ന് ലോറികള്‍ക്ക് നേരെ സമരാനുകൂലികള്‍ കല്ലെറിഞ്ഞു.

കല്‍പ്പറ്റയില്‍ പോസ്റ്റ് ഓഫീസ് അടപ്പിക്കാന്‍ ശ്രമം നടന്നു. ഇവിടെ ഒരു മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോയ ജനശതാബ്ദി എക്സ്പ്രസ് അലപ്പുഴയില്‍ സമരാനുകൂലികള്‍ തടഞ്ഞു. സംസ്ഥാനമെമ്പാടും കേന്ദ സര്‍ക്കാര്‍ ആഫീസുകളിലും സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവാണ്.

പണിമുടക്കിനോട് അനുബന്ധിച്ച് ഇനത്തെ മന്ത്രിസഭാ യോഗം മാറ്റി വച്ചിട്ടുണ്ട്. മന്ത്രിമാരൊന്നും ഓഫീസില്‍ എത്തിയിട്ടില്ല. സെക്രട്ടറിയേറ്റില്‍ 20 ശതമാനത്തില്‍ താഴെ ആണ് ഹാജര്‍ നില.
കൂടുതല്‍
അഭയ: സി ബി ഐ ഉദ്യോഗസ്ഥര്‍ ഹാജരാകണം
പണിമുടക്ക്: ചിലയിടങ്ങളില്‍ അക്രമം
സ്വര്‍ണ്ണപ്പണിക്കാരനെ വെട്ടി 14 ലക്ഷം കവര്‍ന്നു
ബിന്ദ്രയ്ക്ക്‌ മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡല്‍
പണിമുടക്ക് വിമാനങ്ങളെയും ബാധിച്ചു
കേരളം-വെനിസ്വേല സംയുക്ത സംരംഭത്തിന്