സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സി ബി ഐ ഉദ്യോഗസ്ഥര്‍ വീണ്ടും ഹാജരാകണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് വി രാംകുമാറാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
സി ബി ഐ ഉദ്യോഗസ്ഥരോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന് കോടതി പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം.
അഭയക്കേസില്‍ സംശയിക്കപ്പെടുന്നവരെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയതിന്‍റെ സി ഡി ഹൈക്കോടതി സി ബി ഐക്ക് കൈമാറിയിരുന്നു. നാര്‍ക്കോ അനാലിസിസ് പരിശോധനാ ലാബില്‍ നിന്ന് ലഭിച്ച സി ഡിയും പരിശോധിച്ചതിനെ തുടര്‍ന്നുണ്ടായ സംശയം ദുരീകരിക്കാനാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം സി ബി ഐ ഡി വൈ എസ് പി അഗര്‍വാള്‍, കേസന്വേഷണത്തിന്‍റെ ചുമതലയുള്ള എസ് പി കൃഷ്ണ എന്നിവര്‍ ഹൈക്കോടതിയില്‍ ഹാജരായി കേസ് സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചുവെന്നും എന്നാല്‍, അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്നുമാണ് ഈ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നത്.
ഹൈക്കോടതിയില്‍ ഹാജരായ ശേഷം സി ബി ഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലേക് മടങ്ങിയിരുന്നു.
|