പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പണിമുടക്ക്: ചിലയിടങ്ങളില്‍ അക്രമം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പണിമുടക്ക്: ചിലയിടങ്ങളില്‍ അക്രമം
ബുധനാഴ്ച രാജ്യവ്യാപകമായി ഇടതുപക്ഷം നടത്തുന്ന 24 മണിക്കൂര്‍ പൊതുപണിമുടക്കിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.

വയനാട്ടില്‍ അഡ്‌ഹാക്കില്‍ ജോലിക്കെത്തിയ കൃഷി ഓഫീസറെ പണിമുടക്ക് അനുകൂലികള്‍ കൈയേറ്റം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇതിനൊപ്പം കണ്ണൂര്‍ താഴെ ചൊവ്വയില്‍ പണിമുടക്ക് അനുകൂലികള്‍ പോസ്റ്റോഫീസ് അടിച്ചു തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇതോടൊപ്പം വയനാട്ടിലെ കല്‍പ്പറ്റയില്‍ പോസ്റ്റോഫീസ് അടിച്ചു തകര്‍ക്കാന്‍ ശ്രമം നടന്നു. ഇതോട് അനുബന്ധിച്ച് ഒരു മാധ്യമ പ്രവര്‍ത്തകന് പരുക്കേറ്റിട്ടുണ്ട്. ഇവിടെ സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല.

ബുധനാഴ്ച രാവിലെ മലപ്പുറത്ത് ജില്ലാ സഹകരണ ബാങ്ക് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് അനുകൂലികള്‍ നടത്തിയ പ്രതിഷേധ പ്രകടനം പ്രദേശത്ത് സംഘര്‍ഷാവസ്ഥ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും പണിമുടക്ക് അനുകൂലികള്‍ തീവണ്ടികള്‍ തടഞ്ഞിട്ടുണ്ട്. ചില തീവണ്ടികള്‍ റദ്ദാക്കുകയോ ചില തീവണ്ടികളുടെ സമയം മാറ്റുകയോ ചെയ്തു. സ്വകാര്യ വാഹനങ്ങളും മറ്റ് ദിവസങ്ങളിലെ പണിമുടക്കിനെ അപേക്ഷിച്ച് നിരത്തില്‍ കുറവാണ്.

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ എന്നിവ നിരത്തില്‍ ഇറക്കിയിട്ടില്ല. ഇരു ചക്രവാഹനങ്ങള്‍ ഒഴികെ മറ്റൊന്നും നിരത്തില്‍ ഇറങ്ങിയിട്ടില്ല.
കൂടുതല്‍
സ്വര്‍ണ്ണപ്പണിക്കാരനെ വെട്ടി 14 ലക്ഷം കവര്‍ന്നു
ബിന്ദ്രയ്ക്ക്‌ മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡല്‍
പണിമുടക്ക് വിമാനങ്ങളെയും ബാധിച്ചു
കേരളം-വെനിസ്വേല സംയുക്ത സംരംഭത്തിന്
വനിതാ സംരംഭകര്‍ക്കായി ഓണം ബസാര്‍
കേരളത്തെ പണിമുടക്ക് ബാധിച്ചു