പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ബിന്ദ്രയ്ക്ക്‌ മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബിന്ദ്രയ്ക്ക്‌ മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡല്‍
സണ്ണി തോമസിന് അഞ്ച് ലക്ഷം രൂപ

2008 ബീജിങ്‌ ഒളിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണ മെഡല്‍ നേടിയ അഭിനവ്‌ ബിന്ദ്രയ്ക്കും കോച്ച്‌ പ്രൊ. സണ്ണി തോമസിനും സ്വീകരണം നല്‍കാന്‍ തീരുമാനമായി.

ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ അഭിനവ്‌ ബിന്ദ്രയ്ക്ക്‌ സ്വര്‍ണ മെഡല്‍ സമ്മാനിക്കും. കോച്ച്‌ പ്രൊ. സണ്ണി തോമസിന്‌ അഞ്ച്‌ ലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി.

ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി വ്യക്തിഗത ഇനത്തില്‍ ആദ്യമായി സ്വര്‍ണ്ണം നേടിയ ആളാണ് അഭിനവ് ഭിന്ദ്ര. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് ഇനത്തിലാണ് ചണ്ഡിഗഡ് സ്വദേശിയായ അഭിനവ് ഭിന്ദ്ര ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ നേടിയത്.
കൂടുതല്‍
പണിമുടക്ക് വിമാനങ്ങളെയും ബാധിച്ചു
കേരളം-വെനിസ്വേല സംയുക്ത സംരംഭത്തിന്
വനിതാ സംരംഭകര്‍ക്കായി ഓണം ബസാര്‍
കേരളത്തെ പണിമുടക്ക് ബാധിച്ചു
അധികവൈദ്യുതി നിരക്ക് നിശ്ചയിച്ചു
എസ്.എസ്.ടിയിലെ വിശ്രമകേന്ദ്രം നാളെ തുറക്കും