പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പണിമുടക്ക് വിമാനങ്ങളെയും ബാധിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പണിമുടക്ക് വിമാനങ്ങളെയും ബാധിച്ചു
ഇടത് പക്ഷ ട്രേഡ് യൂണിയനുകളുടെ പണിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ ഡല്‍‌ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വിമാനങ്ങള്‍ തടസപ്പെട്ടു. ഇടത് പക്ഷം ശക്തമായ കൊല്‍ക്കത്തയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

കൊച്ചിയിലേക്കുള്ള വിമാനങ്ങളും തടസപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ തീവണ്ടി സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്.
ബസുകളും ഓടുന്നില്ല.

ഐ ടി മേഖലയെ പണിമുടക്ക് കാര്യമായി ബാധിച്ചിട്ടില്ല. പല സ്ഥലങ്ങളിലും വാഹനം ലഭിക്കാതെ അള്‍ക്കാര്‍ കുടുങ്ങിക്കിടപ്പുണ്ട്. ഓഫീസുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകമ്പോളങ്ങളും അടഞ്ഞ് കിടക്കുന്നു.

പണിമുടക്ക് വന്‍ വിജയമാണെന്ന് ഇടത് തൊഴിലാളി സംഘടനകളുടെ സ്പോണ്‍സറിംഗ് കമ്മിറ്റി സംസ്ഥാന കണ്‍‌വീനര്‍ കാനം രാജേന്ദ്രന്‍ അറിയിച്ചു. രാവിലെ 11 മണിക്ക് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രകടനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍
കേരളം-വെനിസ്വേല സംയുക്ത സംരംഭത്തിന്
വനിതാ സംരംഭകര്‍ക്കായി ഓണം ബസാര്‍
കേരളത്തെ പണിമുടക്ക് ബാധിച്ചു
അധികവൈദ്യുതി നിരക്ക് നിശ്ചയിച്ചു
എസ്.എസ്.ടിയിലെ വിശ്രമകേന്ദ്രം നാളെ തുറക്കും
സെസ്: സംസ്ഥാന താത്പര്യം അനുസരിച്ച്