സ്വതന്ത സോഫ്റ്റ്‌വെയര്‍ വികസനത്തിനും വ്യാപനത്തിനുമായി കേരളവും, വെനിസ്വേലയും സംയുക്ത സംരംഭത്തില്‍ ഏര്‍പ്പെടുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
വെനിസ്വേലന്‍ ഐ.ടി.വൈസ് മിനിസ്റ്റര്‍ ലൈലമാക്ക് ആഡനുമായി തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വികസനത്തിനായി ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിലേക്ക് വെനിസ്വേലന്‍ പ്രതിനിധി സംഘത്തെ അയക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വികസനത്തിനായി വെനിസ്വേലേയിലേയും, സംസ്ഥാനത്തേയും വിദഗ്ധരുടെ കമ്മിറ്റി രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെനിസ്വേലന്‍ അംബാസിഡര്‍ മിലാന സന്താന റാമിലസ്, ഡോ.കാര്‍ലോസ് ഫുഗേര നിയമ /പാര്‍ലമെന്‍ററികാര്യ മന്ത്രി എം.വിജയകുമാര്‍, ചീഫ് സെക്രട്ടറി പി.ജെ.തോമസ്, സെക്രട്ടറി ഷീലാ തോമസ്, ഐ.ടി.സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
|