പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വനിതാ സംരംഭകര്‍ക്കായി ഓണം ബസാര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വനിതാ സംരംഭകര്‍ക്കായി ഓണം ബസാര്‍

സംസ്ഥാനത്തെ വനിതാ വ്യവസായ സംരംഭകരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്‌ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നു. ഇതിനായി തിരുവനന്തപുരത്തും, എറണാകുളത്തും പ്രത്യേക ഓണം ബസാറുകള്‍ തുറക്കുമെന്ന്‌ കോര്‍പ്പറേഷന്‍ മാനേജിങ്‌ ഡയറക്ടര്‍ അറിയിച്ചു.

ബസാറില്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും സൗജന്യമായി സ്ഥല സൗകര്യം നല്‍കും. താല്‍പര്യമുള്ള വനിതാ വ്യവസായ സംരംഭകര്‍, വനിതാ സൊസൈറ്റികള്‍, സ്വയം സഹായ സംഘങ്ങള്‍ക്ക്‌ ആഗസ്റ്റ്‌ 26 വരെ അപേക്ഷിക്കാം.

അപേക്ഷാഫാറത്തിനും വിവരത്തിനും ഫോണ്‍ : തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, കോട്ടയം - 0471 - 2328257. എറണാകുളം,ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്‌ - 0484 - 2394932.
കൂടുതല്‍
കേരളത്തെ പണിമുടക്ക് ബാധിച്ചു
അധികവൈദ്യുതി നിരക്ക് നിശ്ചയിച്ചു
എസ്.എസ്.ടിയിലെ വിശ്രമകേന്ദ്രം നാളെ തുറക്കും
സെസ്: സംസ്ഥാന താത്പര്യം അനുസരിച്ച്
അഭയകേസ്: പ്രതികളെക്കുറിച്ച് സൂചന
കരുണാകരനെ ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചു