പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കേരളത്തെ പണിമുടക്ക് ബാധിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കേരളത്തെ പണിമുടക്ക് ബാധിച്ചു
KBJWD
ദേശീയ പണിമുടക്ക് കേരളത്തിലെ സാധാരണ ജന ജീവിതം സ്തംഭിപ്പിക്കുന്നു. സംസ്ഥാനത്ത് പണിമുടക്കിന് അനുകൂലപ്രതികരണമെന്ന് ഇടത് നേതാക്കള്‍ ‍.

കേരളത്തിലെ മിക്ക നഗരങ്ങളിലും ഇരു ചക്ര വാഹങ്ങള്‍ ഒഴികെ മറ്റൊരു വാഹനങ്ങളും നിരത്തിലറങ്ങിയിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നു. ശബരിമല തീര്‍ത്ഥാടകരെ വഹിച്ചു കൊണ്ടുള്ള വാഹനങ്ങള്‍ മാത്രമാണ് തടസ്സമില്ലാതെ ഓടുന്നത്.

പണിമുടക്കിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ഗുരുവായൂര്‍ എക്സ്പ്രസ് തടഞ്ഞ പണിമുടക്ക് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവിടെ നിന്നും പുറപ്പെടേണ്ടിയിരുന്ന വേണാട്, ജന്മശദാബ്ദി എക്സ്പ്രസുകള്‍ക്കും യാത്ര തുടങ്ങാനായിട്ടില്ല.

പാലക്കാട്ട് ആലപ്പി-ചെന്നെ എക്സ്പ്രസും ഗുരുവായൂരില്‍ എറണാകുളം പുഷ്പുള്‍ ട്രെയിനും പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു. കോഴിക്കോട് ഷൊര്‍ണൂര്‍ പാസഞ്ചര്‍ എക്സ്പ്രസും തടഞ്ഞിട്ടുണ്ട്. ഒലവക്കോട്ട് ഐലന്‍റ് എക്സ്പ്രസ് പണിമുടക്ക് അനുകൂലികള്‍ തടഞ്ഞു.

കേരളത്തില്‍ മൊത്തം 50 കേന്ദ്രങ്ങളില്‍ ട്രെയിനുകള്‍ തടയുന്നുണ്ട്.

പത്തനംതിട്ട ജില്ലയിലെ തോട്ടം മേഖലയിലും പണിമുടക്ക് ബാധിച്ചു. വ്യവസായ സ്ഥാപനങ്ങളിലെ രാത്രി ഷിഫ്റ്റുകളിലും ഹാജര്‍ നില കുറവാണ്.

കേരളത്തില്‍ പണിമുടക്ക് പൂര്‍ണമാണെന്നും പതിനൊന്ന് മണിയോടെ എല്ലാ നഗരങ്ങളിലും പണിമുടക്ക് അനുകൂലികള്‍ പ്രകടനം നടത്തുമെന്നും സമര സമിതി അറിയിച്ചു.
കൂടുതല്‍
അധികവൈദ്യുതി നിരക്ക് നിശ്ചയിച്ചു
എസ്.എസ്.ടിയിലെ വിശ്രമകേന്ദ്രം നാളെ തുറക്കും
സെസ്: സംസ്ഥാന താത്പര്യം അനുസരിച്ച്
അഭയകേസ്: പ്രതികളെക്കുറിച്ച് സൂചന
കരുണാകരനെ ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചു
പണിമുടക്ക് കേരളത്തില്‍ ബന്ദായി മാറും