വ്യവസായങ്ങളുടെ അധിക വൈദ്യുതി നിരക്ക് നിശ്ചയിച്ചു. യൂണിറ്റിന് 11.19 രൂപയാണ് പുതുക്കിയ നിശ്ചയിച്ച അധിക വൈദ്യുതി നിരക്ക്. നിലവിലിത് 3.99 രൂപയാണ്.
സംസ്ഥാനത്ത് ഹൈടെന്‍ഷന്‍, എക്സ്ട്രാ ഹൈടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ജൂലൈ മാസം 25 മുതല്‍ 25% ശതമാനം പവര്‍ക്കട്ട് ഏര്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ച് വന്‍ വ്യവസായങ്ങള്‍ 75 ശതമാനം വൈദ്യുതി മാത്രമേ ഉപയോഗിക്കാവൂ. ഇതില്‍ കൂടുതല്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് കാലാകാലങ്ങളില്‍ പുതിയ നിരക്ക് നിശ്ചയിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചിരുന്നു.
ഇതിന് റെഗുലേറ്ററി കമ്മിഷന്‍ ബോര്‍ഡിന് അനുവാദം നല്‍കിയിരുന്നു. ഇതനുസരിച്ച് ജൂലൈ 25 മുതല്‍ ജൂലൈ 30 വരെ ഉപയോഗിച്ച അധിക വൈദ്യുതിയുടെ വിലയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. യൂണിറ്റിന് 11.19 രൂപയാണ് നല്‍കേണ്ടത്. ഈ നിരക്ക് കാലാകാലങ്ങളില്‍ മാറും.
ഓഗസ്റ്റ് മാസത്തെ വൈദ്യുതി ഉപഭോഗം സംബന്ധിച്ച ചാര്‍ജ് ഓഗസ്റ്റ് മാസം അവസാനം നിശ്ചയിക്കും.
|