തിരുവനന്തപുരത്തെ ശ്രീ.അവിട്ടം തിരുനാള്‍ (എസ്.എ.ടി) ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കായി നിര്‍മ്മിച്ച പുതിയ വിശ്രമകേന്ദ്രം നാളെ പൊതുജനങ്ങള്‍ക്കായി തുറക്കും.
ബുധനാഴ്ച രാവിലെ രാവിലെ 9.30 ന് ആശുപത്രി അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചര്‍ വിശ്രമകേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നിലവിലുള്ള പ്രത്യേകം ഡോര്‍മിറ്ററികള്‍ക്കു പുറമേയാണ് പുതുതായി ഏര്‍പ്പെടുത്തുന്ന വിശ്രമകേന്ദ്രം.
ആരോഗ്യകേരളം പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച പുതിയ വിശ്രമകേന്ദ്രത്തില്‍ 50 പേര്‍ക്ക് ഇരിക്കാനും പ്രാഥമിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാനും സൗകര്യമുണ്ട്. ആശുപത്രിയിലെ സന്ദര്‍ശകബാഹുല്യം കൊണ്ടുള്ള അസൗകര്യങ്ങള്‍ കുറയ്ക്കാനും മെച്ചപ്പെട്ട ചികിത്സാ, പരിചരണ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിഞ്ഞ ഒരു വര്‍ഷമായി സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇതേതുടര്‍ന്നാണ് വിശ്രമകേന്ദ്രം നിര്‍മ്മിക്കാന്‍ ആരോഗ്യവകുപ്പു മന്ത്രി നിര്‍ദ്ദേശിച്ചത്.
|